കിഫ്ബി ഫൻഡ് ഉപയോഗിച്ച് കാസർകോട് ഗവ. മെഡികൽ കോളജിന്റെ വികസന പദ്ധതികൾക്കായി 160.23 കോടിയുടെ ഭരണാനുമതി തേടി പുതിയ പ്രൊപോസൽ സർകാരിന് മുന്നിൽ

കാസർകോട്: (www.kasargodvatha.com 17.07.2021) കിഫ്‌ബി ഫൻഡ് ഉപയോഗിച്ചുള്ള കാസർകോട് ഗവ. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾക്കായി 160,23,40,367 രൂപയുടെ ഭരണാനുമതി തേടി ആരോഗ്യ വകുപ്പ് പ്രിൻസിപൽ സെക്രടറിക്ക് ഡി എം ഇ ടെക്നികൽ കമിറ്റി പുതിയ പ്രൊപോസൽ സമർപിച്ചു. തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾ തേടി എൻ എ നെല്ലിക്കുന്ന് എംഎൽഎ സംസ്ഥാന ആരോഗ്യവകുപ്പിന് നൽകിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Kasaragod, Kerala, News, Development project, Government, Secretary, N.A.Nellikunnu, MLA, Government, Medical College, Health-Department, Health-minister, District, Health,  Department of Medical Education submitted new proposal for development projects of the Medical College in Kasaragod.

നേരത്തെ സമർപിച്ച പ്രൊപോസലിൽ വിവിധ പദ്ധതികൾക്ക് ജി എസ് ടി ശതമാനം വിത്യസ്തമായതിനാൽ ശുപാർശ പുതുക്കി നൽകുന്നതിന് സർകാർ നിർദേശിച്ചിരുന്നു. തുടർന്നാണ് പുതിയ ശുപാർശ നൽകിയത്. നിലവിൽ ഈ വിഷയം സർകാരിന്റെ പരിഗണയിലാണ്.

പദ്ധതി ചിലവ് 160,23,40,367 രൂപയും ജി എസ് ടിയായി 32,27,11,350 രൂപയും അടക്കം 192,50,51,717 രൂപയുടെ പ്രൊപോസലാണ് സമർപിച്ചിട്ടുള്ളത്. ആശുപത്രി ബ്ലോകിൽ സൗകര്യങ്ങൾ ഒരുക്കാൻ 23,85,18,943 രൂപയും, താമസ സൗകര്യങ്ങളുടെ നിർമാണത്തിന് 76,24,98,798 രൂപയും മെഡികൽ ഉപകരണങ്ങൾക്കായി 47,10,01,718 രൂപയും ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയ്‌ക്കായി 9,78,74,726 രൂപയും മാലിന്യ സംസ്‌കാരണത്തിനായി 3,24,46,182 രൂപയുമാണ് ശുപാർശയിൽ വകയിരുത്തിയിട്ടുള്ളത്.

മെഡികൽ കോളജിലെ സ്ഥിതി സംബന്ധിച്ച് കഴിഞ്ഞമാസം നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ചോദ്യം ഉന്നയിച്ചിരുന്നു. കിഫ്‌ബി പ്രോജെക്ടിനായി കിറ്റ്‌കോ നൽകിയ കൺസപ്റ്റ് നോട് ആരോഗ്യ വകുപ്പ് സൂക്ഷ്‌മ പരിശോധന പൂർത്തിയാക്കി മെഡികൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയതായും ഇതിൽ അദ്ദേഹത്തിന്റെ പരിശോധന നടന്നുവരുന്നതായും മറുപടിയായി ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചിരുന്നു. തുടർന്ന് നടപടികൾ വേഗത്തിലാക്കണെമെന്ന് അഭ്യർഥിച്ച് മെഡികൽ വിദ്യാഭ്യാസ ഡയറക്ടർക്ക് എൻ എ നെല്ലിക്കുന്ന് കത്ത് നൽകിയിരുന്നു.

ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കാസർകോട് ഗവ. മെഡികൽ കോളജ് അടിസ്ഥാന സൗകര്യ വികസനങ്ങളോടെ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Department of Medical Education submitted new proposal for development projects of the Medical College in Kasaragod.

Keywords: Kasaragod, Kerala, News, Development project, Government, Secretary, N.A.Nellikunnu, MLA, Government, Medical College, Health Department, Health-minister, District, Health,  Department of Medical Education submitted new proposal for development projects of the Medical College in Kasaragod.
< !- START disable copy paste -->

Post a Comment

Previous Post Next Post