city-gold-ad-for-blogger
Aster MIMS 10/10/2023

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഇതര രോഗികളെ നിർബന്ധിച്ച്‌ കോവിഡ് പരിശോധന നടത്തുന്നതായി പരാതി

കാസർകോട്‌: (www.kasargodvartha.com 31.07.2021) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഇതര രോഗികളെ നിർബന്ധിച്ച്‌ കോവിഡ് പരിശോധന നടത്തുന്നതായും, പരിശോധനക്ക്‌ തയ്യാറാകാത്തവരുടെ ചികിത്സയും മരുന്നും നിഷേധിക്കുന്നതായും ആരോപണം.

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികൾക്ക്‌ കോവിഡ്‌ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ചികിത്സ നിഷേധിച്ചതായാണ് പരാതി. സർകാർ ഉറപ്പ്‌ നൽകുന്ന ചികിത്സ സാധാരണക്കാർക്ക്‌ നിഷേധിക്കുന്ന സമീപനം തിരുത്തണമെന്നാണ്‌ പരാതിക്കാരുടെ ആവശ്യം. നിർബന്ധമായി കോവിഡ്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കിൽ മരുന്നും ചികിത്സയും ലഭിക്കില്ലെന്ന് പറഞ്ഞതായും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി മടങ്ങിപോയവർ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഇതര രോഗികളെ നിർബന്ധിച്ച്‌ കോവിഡ് പരിശോധന നടത്തുന്നതായി പരാതി


ചെങ്കള പഞ്ചായത്ത്‌ നിലവിൽ സി കാറ്റഗറിയിലാണ്‌. 14.93 ആണ്‌ ടിപിആർ. കുറേനാളായി ഡി കാറ്റഗറിയിലായിരുന്ന പഞ്ചായത്ത്‌ സിയിലേക്ക്‌ കടന്നത് ഈ അടുത്താണ്. എന്നാൽ ദിവസവും 500 പേരെ പരിശോധിക്കണമെന്ന്‌ മേലെനിന്നുള്ള കർശന നിർദേശം പാലിക്കാനാണ്‌ തങ്ങൾ ശ്രമിച്ചതെന്നും ആർക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും പ്രാഥമികാരോഗ്യ കേന്ദ്ര അധികൃതർ പറഞ്ഞു. കോവിഡ്‌ പരിശോധന നടത്താത്തവർക്കും മരുന്ന്‌ നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

പഞ്ചായത്തുകളിലെ ടിപിആർ കുറയ്‌ക്കാൻ ദിവസവും 500 പേരെ പരിശോധിക്കണമെന്നാണ്‌ നിർദേശം. വാർഡുകളിൽ ക്യാമ്പ്‌ വെച്ചിട്ടും 125 പേർ മാത്രമാണ്‌ പരിശോധനക്കെത്തുന്നത്‌. ഇതിന്‌ പരിഹാരമായാണ്‌ പി എച് സിയിൽ വരുന്ന രോഗികളെ പരിശോധിക്കൻ തുടങ്ങിയത്‌. ദിവസവും 250 പേരെയെങ്കിലും പരിശോധിക്കാനാണ്‌ ശ്രമിക്കുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Hospital, Treatment, Doctors, Chengala, COVID-19, Complaints of denial of treatment to other patients who reach PHCs.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL