city-gold-ad-for-blogger
Aster MIMS 10/10/2023

സ്രവമെടുക്കാതെ സ്വാബ് സ്റ്റിക് മാത്രം പരിശോധനയ്ക്ക് അയച്ചപ്പോള്‍ കോവിഡ് ഫലം പോസിറ്റീവായതായി പരാതി; എംഎൽഎ മുഖ്യന്ത്രിക്ക് കത്തയച്ചു

കാസർകോട്: (www.kasargodvartha.com 31.07.021) ചെമ്മനാട് പഞ്ചായത്തിൽ ഡ്യൂടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയ തന്റെ പേരിൽ സ്രവമെടുക്കാതെ ആര്‍ടിപിസി ആറിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക് മാത്രം പരിശോധനയ്ക്ക് അയച്ചപ്പോള്‍ കോവിഡ് ഫലം പോസിറ്റീവായതായി പരാതി. പരിശോധനയുടെ ചാർജിലുള്ള ഉദ്യോഗസ്ഥൻ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയ തന്റെ പേരിൽ ഡമി സ്റ്റിക് പരിശോധനയ്ക്കയക്കുകയും ഫലം പോസിറ്റീവ് ആയെന്നും പറയുന്നു.

 
സ്രവമെടുക്കാതെ സ്വാബ് സ്റ്റിക് മാത്രം പരിശോധനയ്ക്ക് അയച്ചപ്പോള്‍ കോവിഡ് ഫലം പോസിറ്റീവായതായി പരാതി; എംഎൽഎ മുഖ്യന്ത്രിക്ക് കത്തയച്ചു



കോവിഡിന്റെ ഒരു ലക്ഷണം പോലും ഇല്ലാത്തവർ പോലും ആർ ടി പിസിആർ പരിശോധനയിൽ പോസിറ്റീവ് ആകുകയും ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് വിധേയരായപ്പോൾ ഫലം നെഗറ്റീവ് ആയതായും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ കത്തിലൂടെ പരാതിപ്പെട്ടതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സംഭവം പഞ്ചായത്ത് പ്രസിഡണ്ട് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് എംഎൽഎ പരാതിപ്പെട്ടു. മാധ്യമങ്ങളിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിശോധനയ്ക്ക് ആളുകൾ വരാൻ മടിക്കുന്നു. ലക്ഷണം ഉള്ളവർ മാത്രം പരിശോധനയ്ക്കു വിധേയരാകുമ്പോൾ ടി പി ആർ നിരക്ക് കൂടുന്നു. ഇതുകൊണ്ട് പഞ്ചായത്ത് ഡി കാറ്റഗറിയിൽ തന്നെ തുടരാൻ കാരണമാകുന്നുവെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എൻ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Top-Headlines, Chemnad, Panchayath, COVID-19, Test, President, Health-Department, MLA, N.A.Nellikunnu, Complaint in COVID test; MLA sent letter to Chief Minister.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL