ബൈക് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കാണാതായ യുവാവിന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞു

മഞ്ചേശ്വരം: (www.kasargodvartha.com 31.07.2021) ബൈക് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കാണാതായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരം കണ്വതീർഥ കടൽ തീരത്ത് നിന്ന് കണ്ടെത്തി. ബെംഗളുറു ദാസറഹള്ളിയിലെ സത്യവേലു (29) ആണ് മരിച്ചത്. മംഗളുറു ബണ്ട് വാൾ നേത്രാവതി പുഴയിലെ പാലത്തിലാണ് ഇയാളുടെ ബൈക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ബെംഗളൂറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ജൂലൈ 28 ന് വീട്ടിൽ നിന്ന് ബൈകുമെടുത്ത് പോയ സത്യവേലുവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ഇയാളുടെ അമ്മ ബെംഗളുറു പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് ബണ്ട് വാൾ നേത്രാവതി പാലത്തിൽ ബൈക് കണ്ടെത്തിയത്. എൻജിൻ പ്രവർത്തിക്കുന്ന നിലയിലാണ് ബൈക് ഉണ്ടായിരുന്നത്.

Body of missing youth found in Manjeshwar

അന്വേഷണത്തിൽ ബൈക് സത്യവേലുവിൻറെയാണെന്ന് കണ്ടെത്തി. പുഴയിൽ ഉണ്ടായിരിക്കാമെന്ന സംശയത്തിൽ മുങ്ങൽ വിദഗ്ദർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെ മൃതദേഹം മഞ്ചേശ്വരത്ത് കരക്കടിയുകയായിരുന്നു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂറിൽ നിന്ന് ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർടെത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Keywords: Kerala, News, Kasaragod, Manjeshwaram, Dead body, Youth, Bridge, Bike, Death, Top-Headlines, Body of missing youth found in Manjeshwar.
< !- START disable copy paste -->

Post a Comment

Previous Post Next Post