Join Whatsapp Group. Join now!
Aster MIMS 10/10/2023

80-ാം വയസിലും ജോലിയിൽ കർമനിരതനായ ഡോ. എ ആർ പൈയെ പഞ്ചായത്ത് ആദരിച്ചു

Balal panchayat honored Doctor AR Pai #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.07.2021) 80-ാം വയസിലും ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്ന വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. എ ആർ പൈയെ ഡോക്ടേർസ് ദിനത്തിൽ ബളാൽ പഞ്ചായത്ത്‌ ആദരിച്ചു. ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം പൊന്നാട അണിയിച്ചു.

< !- START disable copy paste -->
Kerala, Kasaragod, News, Vellarikundu, Doctor, Honoured, Medical College, Balal panchayat honored Doctor AR Pai.



കഴിഞ്ഞ നാലു വർഷമായി വെള്ളരിക്കുണ്ടിലെ രോഗികള്‍ക്ക് നിസ്വാര്‍ഥ സേവനം നടത്തിവരുന്ന അദ്ദേഹം എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയിരുന്നു. മലയോര പ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് പിഎസ്‍സി വഴി നിയമനം കിട്ടി ഡോക്ടർമാർ ആരും വരാത്ത സാഹചര്യത്തിലാണ് പയ്യന്നൂർ സ്വദേശിയായ എ ആർ പൈ താൽകാലിക ഡോക്ടറായി ജോലിക്കെത്തിയത്.

1960ൽ കോഴിക്കോട് മെഡികൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ അതുവരെ പയ്യന്നൂരിൽ സ്വകാര്യ ക്ലിനിക് നടത്തിവരികയായിരുന്നു. സമയപരിധികളില്ലാതെ രോഗികളെ നോക്കുന്ന ഡോക്ടര്‍ മലയോര ഗ്രാമത്തിന്‍റെ പ്രിയമുഖമാണ്. പ്രായാധിക്യത്തിന്‍റെ അവശത ഉണ്ടെങ്കിലും ജോലിയിൽ അത് ബാധിക്കാതെ ഏത് നേരത്തും തയ്യാറായി മുന്നേറുന്ന ഡോക്ടർക്ക് താങ്ങും തണലുമായി ഭാര്യ മായാ പൈയും വെള്ളരിക്കുണ്ടിലുണ്ട്.

നാലുമക്കളിൽ മൂന്നുപേരും വിദേശത്തായതിനാൽ പയ്യന്നൂരിലേക്കുള്ള യാത്ര വിരളമാണ്. പിഎസ്‍സി നിയമനത്തിലൂടെ മറ്റൊരു ഡോക്ടര്‍ എന്നുവരുന്നോ അന്നേ താൻ വെള്ളരിക്കുണ്ട് വിടുകയുള്ളൂവെന്നാണ് ഡോ. പൈ പറയുന്നത്.

മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ, ഡോക്ടർമാരായ മനീഷ, രക്തന ജോസ് എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. ഹെൽത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്, മെഡികൽ ഓഫീസർ എസ് എസ് രാജശ്രീ സംബന്ധിച്ചു.


Keywords: Kerala, Kasaragod, News, Vellarikundu, Doctor, Honoured, Medical College, Balal panchayat honored Doctor AR Pai.

Post a Comment