കാഞ്ഞങ്ങാട് - ബംഗളൂരു, കാഞ്ഞങ്ങാട് - പത്തനംതിട്ട കെ എസ് ആർ ടി സി സെർവീസുകൾ നിർത്തലാക്കാൻ നീക്കമെന്ന് ആരോപണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2021) കോവിഡ് കാലത്തിന് മുൻപ് മികച്ച കലക്ഷനോടെ ലാഭകരമായി സെർവീസ് നടത്തിയിരുന്ന ബംഗളൂരു, പത്തനംതിട്ട കെ എസ് ആർ ടി സി സെർവീസുകളുടെ ഡീലക്സ്, സൂപെർഫാസ്റ്റ് ബസുകൾ മറ്റ് ഡിപോകളിലേക്ക് നൽകാൻ ചീഫ് ഓഫീസിൽ ഉദ്യോഗസ്ഥ തല നീക്കമെന്ന് ആരോപണം.

കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾക്ക് ഏറെ ഉപകാരപ്രദമായ ഈ സെർവീസുകളിൽ പത്തനംതിട്ട സൂപെർഫാസ്റ്റ് റിസർവേഷൻ സൗകര്യത്തോടെ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. ചീഫ് ഓഫീസിൽ നിന്നും ഓൺലൈൻ റിസർവേഷൻ അനുവദിച്ച് സെർവീസ് നടത്തുന്ന ബസുകൾ നിലവിൽ ഓടുന്ന കാര്യം മറ്റ് സെക്ഷനുകൾ അറിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ കാഞ്ഞങ്ങാട് ഈ ബസുകൾ അധികമായി കിടക്കുകയണെന്ന ധാരണയിലാണ് ബസുകൾ ഇവിടെനിന്നും മാറ്റുവാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടതെന്നാണ് ആക്ഷേപം.

News, Kanhangad, Top-Headlines, KSRTC-bus, KSRTC, Kerala, State, Pathanamthitta, Alleged move to suspend Kanhangad-Bangalore,

കെ എസ് ആർ ടി സിയുടെ കേരളത്തിൽ നിന്നുള്ള ബംഗളൂരു സെർവീസുകളിൽ ഏറ്റവും മികച്ച അഞ്ച് സെർവീസുകളിൽ ഒന്നാക്കി മാറ്റിയ കാഞ്ഞങ്ങാട് - ബംഗളൂരു സെർവീസുകൾ പുനഃരാരംഭിക്കാൻ ആലോചന നടക്കവെയാണ് ഇങ്ങനെയൊരു ഉത്തരവ്.

യൂനിറ്റുകളിലെ സാഹചര്യത്തെയും, സെർവീസുകളെയും പറ്റി യാതൊരു വിധ ധാരണയുമില്ലാതെ ഇറക്കുന്ന ഇത്തരം ഉത്തരവുകൾ സെർവീസുകൾ താളംതെറ്റിക്കാനും, കോഴിക്കോട് സോണിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള കാഞ്ഞങ്ങാട് ഡിപോയെ തകർക്കാനും മാത്രമേ ഇതിലൂടെ സാധിക്കൂ എന്നുമാണ് ആക്ഷേപം.

അടിയന്തിരമായും കാഞ്ഞങ്ങാട്ടെ സൂപെർ ക്ലാസ് ബസുകൾ മാറ്റാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും, വേണ്ടത്ര പഠനം നടത്താതെയും, വസ്തുതകൾ അന്വേഷിക്കാതെയുമുള്ള ഇത്തരം ഉത്തരവുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി മലയോര മേഖല പാസഞ്ചർസ് അസോസിയേഷനും, വ്യാപാര സംഘടനകളും, മറ്റ് വിവിധ സംഘടനകളും രംഗത്ത് വന്നു.

Keywords: News, Kanhangad, Top-Headlines, KSRTC-bus, KSRTC, Kerala, State, Pathanamthitta, Alleged move to suspend Kanhangad-Bangalore, Kanhangad-Pathanamthitta KSRTC services.
< !- START disable copy paste -->


Post a Comment

Previous Post Next Post