ശാർജയിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ബേക്കൽ: (www.kasargodvartha.com 31.07.2021) ശാർജയിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മൗവ്വലിലെ അബ്ദുർ റഹ് മാന്റെ മകൻ നസീർ (42) ആണ് മരിച്ചത്.
 
A native of Kasargod collapsed to death in Sharjahശാർജയിലെ ഒരു കെട്ടിടത്തിൽ വച്മാനായി ജോലി ചെയ്ത് വരികയായിരുന്നു നസീർ. ജോലിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ശാർജ കുവൈത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഹസീന. മക്കൾ: ഫയാസ് ( 12 ), അബ്ദുർ  റഹ്‌മാൻ (ഏഴ്). സഹോദരങ്ങൾ: സ്വാലിഹ്, ശബീർ, ഇല്യാസ്, സുഹ്റ, ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Keywords: Kerala, News, Kasaragod, Death, Sharjah, Obituary, Bekal, Fire, Building, Hospital, A native of Kasargod collapsed to death in Sharjah.
< !- START disable copy paste -->

Post a Comment

Previous Post Next Post