പിഞ്ചോമന മകൻ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോഴും കർത്തവ്യം മറക്കാതെ ഗുരുതരാവസ്ഥയിലായ രോഗിയെയും കൊണ്ട് കുതിച്ചു പാഞ്ഞ്‌ ആംബുലൻസ് ഡ്രൈവർ; ഒടുവിൽ ആ ദുരന്ത വാർത്തയും

മംഗളുറു: (www.kasargodvartha.com 16.06.2021) തന്റെ പിഞ്ചോമന മകൻ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോഴും കർത്തവ്യം മറക്കാതെ ഗുരുതരാവസ്ഥയിലായ രോഗിയെയും കൊണ്ട് കുതിച്ചു പാഞ്ഞ്‌ ആംബുലൻസ് ഡ്രൈവർ. ഒടുവിൽ അദ്ദേഹത്തിന് കേൾക്കാനായത് മകന്റെ മരണവാർത്തയും. മൈസൂറിലെ സയ്യിദ് മുബാറക് എന്നയാൾക്കാണ് പ്രശംസയ്‌ക്കൊപ്പം ദുരന്തവും നേരിടേണ്ടി വന്നത്.

                                                             
Karnataka, News, Death, Died, Ambulance, Mangalore, Son, Mysore, India, With his son on death bed, this Mysuru ambulance driver stayed course.ശരീരത്തിൽ ചൂടുവെള്ളം വീണതിനെ തുടർന്ന് മുബാറകിന്റെ രണ്ട് വയസായ മകനെ തിങ്കളാഴ്ച അർധരാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു മകൻ. ഇതിനിടയിലാണ് സഹായം തേടി ഹെൽപ് ലൈനിലേക്ക് ഒരു കോവിഡ് രോഗിയുടെ ബന്ധുക്കൾ ഫോൺ ചെയ്‌തത്‌. ഗുരുതരാവസ്ഥയിലായ രോഗിയെ മൈസൂറിലെ സിഗ്മ ആശുപത്രിയിൽ നിന്ന് ചാമരാജനഗറിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു.

കോവിഡ് ഭയത്താൽ ആംബുലൻസ് ഓടിക്കാൻ പലരും വിമുഖത കാണിച്ചപ്പോൾ മുബാറക് മുന്നോട്ട് വരികയായിരുന്നു. ഉടൻ തന്നെ രോഗിയെയും കൊണ്ട് കുതിച്ചുപായുന്നതിനിടയിലാണ് മകൻ മരണപ്പെട്ടെന്ന വാർത്ത കേട്ടത്. മകന്റെ നിര്യാണത്തിൽ ദുഃഖിക്കുമ്പോഴും മുബാറക് രോഗിയെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു.

എല്ലാം ദൈവത്തിന്റെയും ഡോക്ടർമാരുടെയും കൈകളിൽ ഏൽപിച്ചാണ് ഇറങ്ങിയതെന്ന് മുബാറക് പറഞ്ഞു. മകന്റെ ശരീരത്തിലുടനീളം പൊള്ളലേറ്റ പരിക്കുകളുണ്ടായിരുന്നു. ചികിത്സിക്കുന്ന ഡോക്ടർമാർ അവരുടെ പരമാവധി ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ വിഷമഘട്ടങ്ങളിൽ എന്നെപ്പോലെ മറ്റ് പല രോഗികൾക്കും ആംബുലൻസ് ആവശ്യമാണെന്ന് ഞാൻ അപ്പോൾ കരുതിയെന്നും മുബാറക് പറഞ്ഞു.

മുബാറകിന്റെ ആത്മാർഥതയിൽ പ്രശംസയുമായി പലരും രംഗത്ത് വന്നു. അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാവാത്തതെന്ന് മൈസുറു ബിജെപി യൂണിറ്റ് പ്രസിഡന്റ് ശ്രീവത്സ പറഞ്ഞു. സ്വന്തം മകൻ മരണശയ്യയിലായിരുന്നപ്പോഴും മുബാറക് ജനങ്ങളെ സേവിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Keywords: Karnataka, News, Death, Died, Ambulance, Mangalore, Son, Mysore, India, With his son on death bed, this Mysuru ambulance driver stayed course.
< !- START disable copy paste -->

Post a Comment

Previous Post Next Post