city-gold-ad-for-blogger
Aster MIMS 10/10/2023

പുതുമോടിയിൽ നഗര ഹൃദയത്തിലെ കിണർ; കുടുംബങ്ങൾക്ക് ഇനി ശുദ്ധജലവുമെത്തും

കാസർകോട്: (www.kasargodavrtha.com 12.06.2021) നഗരത്തിന് സൗന്ദര്യമേകി പുതുമോടിയിൽ കറന്തക്കാട് സർകിളിലെ കിണർ. വൃത്തിഹീനമായും കാടുപിടിച്ചും കിടന്നിരുന്ന കിണർ റോടറി കാസർകോടിന്റെ നേതൃത്വത്തിലാണ് 'റോടറി കോർണർ' ആയി നവീകരിച്ചത്. ഇതോടെ 40 ഓളം കുടുംബങ്ങൾക്ക് ഇനി ശുദ്ധജലവുമെത്തും. കുടിവെള്ള ക്ഷാമം നേരിടുന്ന നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടിയാണ് നവീകരണ പ്രവർത്തങ്ങൾ നടത്തിയത്.

                                                                           
പുതുമോടിയിൽ നഗര ഹൃദയത്തിലെ കിണർ; കുടുംബങ്ങൾക്ക് ഇനി ശുദ്ധജലവുമെത്തും

 

ഒരു കാലത്ത് ശുദ്ധജല സ്രോതസ് ആയിരുന്ന കിണർ കാലപ്പഴക്കത്തെ തുടർന്ന് ഇടിഞ്ഞു നശിക്കുകയായിരുന്നു. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് കിണറിനെ പുതിയ രൂപത്തിലാക്കിയത്. പുതിയ മോടോർ പമ്പും സ്ഥാപിച്ചു. ഒരു മാസത്തിനുള്ളിൽ ദ്രുതഗതിയിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതിന് പുറമെ സൗന്ദര്യവത്കരണവും പ്രഭാത സവാരികൾക്ക് കായിക വ്യായാമത്തിനുള്ള ഉപകരണങ്ങളും റോടറി 'സ്ഥാപിക്കും.

റോടറി കോർണറിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ നിർവഹിച്ചു. മുൻസിപൽ വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം ആശംസ നേർന്നു. നവീകരിച്ച മോടോർ പമ്പ് ഹൗസിന്റെ സ്വിച് ഓൺ കർമം വാർഡ് കൗൺസിലർ ഹേമലത ജെ ഷെട്ടി നിർവഹിച്ചു.

                                                       
പുതുമോടിയിൽ നഗര ഹൃദയത്തിലെ കിണർ; കുടുംബങ്ങൾക്ക് ഇനി ശുദ്ധജലവുമെത്തും



റോടറി കാസർകോട് പ്രസിഡണ്ട് ഡോ. സി എച് ജനാർധന നായക് അധ്യക്ഷത വഹിച്ചു. റോടറി ഡിസ്ട്രിക്ട് ഗവർണർ ഡോ ഹരികൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഗവർണർ ടി പി യൂസഫ്, ജില്ലാ സെക്രടറി എം ടി ദിനേശ്, ഡോ. സ്മിത ഹരികൃഷ്ണൻ നമ്പ്യാർ, ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണ നായക്, നിയുക്ത പ്രസിഡന്റ് നാഗേഷ് തെരുവത്ത്, മുൻ വാർഡ് കൗൺസിലർമാരായ എൻ സതീഷ്, രവി കറന്തക്കാട്, നിയുക്ത സെക്രടറി സർവമംഗള റാവു, കെ ദിനകർ റായ്, വിജിന്ത് രാമകൃഷ്ണൻ, ഡോ. എം എസ് റാവു, ജോഷി ജേക്കബ്, ഹമീദ് മൊഗ്രാൽ, കൗൺസിലർ വരപ്രസാദ്, ഗൗതം ഭക്ത സംബന്ധിച്ചു. ട്രഷറർ എം കെ രാധാകൃഷ്ണൻ സ്വാഗതവും സെക്രടറി അശോകൻ കുണിയേരി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Karandakkad, Well, Water, Club, Inauguration, Kasaragod-Municipality, Committee, Well in the center of city; Freshwater will now be available to families.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL