city-gold-ad-for-blogger
Aster MIMS 10/10/2023

സ്പിരിറ്റ് കടത്തുന്നതിനിടെ അപകടം മണത്തു; തിരിച്ചു വരുമ്പോൾ പൊലീസിന്റെ മുന്നിൽ കുടുങ്ങി; മീൻ ലോറിയിൽ ഒളിപ്പിച്ച നിലയിൽ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ

ബേക്കല്‍: (www.kasargodvartha.com 16.06.2021) മീൻ വണ്ടിയിൽ 2,100 ലിറ്റർ സ്പിരിറ്റ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുബാറക് (30), ഇമ്രാന്‍ (25) എന്നിവരാണ് പിടിയിലായത്. ബേക്കല്‍ ഡി വൈ എസ് പി കെഎം ബിജുവിൻ്റെയും എസ് ഐ കെപി അനില്‍ ബാബുവിൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

                                                                     
സ്പിരിറ്റ് കടത്തുന്നതിനിടെ അപകടം മണത്തു; തിരിച്ചു വരുമ്പോൾ പൊലീസിന്റെ മുന്നിൽ കുടുങ്ങി; മീൻ ലോറിയിൽ ഒളിപ്പിച്ച നിലയിൽ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ


സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കെ എ 19 എഡി 2031 നമ്പര്‍ മീന്‍ ലോറിയും പിടിച്ചെടുത്തു. കര്‍ണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകാനുള്ള സ്പിരിറ്റായിരുന്നു ഇത്. ലോറി കണ്ണൂരിലെത്തിയപ്പോള്‍ അപകടം മണത്തതിനാൽ കര്‍ണാടകയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകാൻ ഇവർക്ക് നിർദേശം ലഭിക്കുകയായിരുന്നു.

                                                               
സ്പിരിറ്റ് കടത്തുന്നതിനിടെ അപകടം മണത്തു; തിരിച്ചു വരുമ്പോൾ പൊലീസിന്റെ മുന്നിൽ കുടുങ്ങി; മീൻ ലോറിയിൽ ഒളിപ്പിച്ച നിലയിൽ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ

ഡി വൈ എസ് പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ചെ രണ്ട് മണിയോടെ പാലക്കുന്നില്‍ വെച്ച് എസ് ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്. ലോറിക്കുള്ളിലെ ഫ്രീസറില്‍ മീന്‍ ബോക്‌സുകള്‍ക്കിടയില്‍ 35 ലിറ്ററിന്റെ 60 കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.

                                                                     
സ്പിരിറ്റ് കടത്തുന്നതിനിടെ അപകടം മണത്തു; തിരിച്ചു വരുമ്പോൾ പൊലീസിന്റെ മുന്നിൽ കുടുങ്ങി; മീൻ ലോറിയിൽ ഒളിപ്പിച്ച നിലയിൽ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ


സിവിൽ പൊലീസ് ഓഫീസർ സജിത്ത്, കെ എ പി പൊലീസുകാരായ കെ ആര്‍ നിഖില്‍, പ്രശാന്ത് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Bekal, Fish Lorry, Spirit-seized, Police, Arrest, Two arrested with 2100 liters of spirit hidden in fish lorry. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL