10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് കാസർകോട് സ്വദേശികൾ മംഗളൂറിൽ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 04.06.2021) 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് കാസർകോട് സ്വദേശികൾ മംഗളൂറിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മിൽ, അഹ്‌മദ്‌ മശൂഖ് എന്നിവരാണ് പിടിയിലായത്.

                                                                           
News, Drugs, Kerala, Kasaragod, Karnataka, Mangalore, Police, Arrest, Natives, Hassan, Student, Shop, Car, Mobile Phone, Case, Bangalore, Three Kasargod natives arrested with MDMA in Mangalore.ഹാസനിലാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. മുനാഫ് ബിബിഎ പൂർത്തിയാക്കിയ വിദ്യാർഥിയാണ്. മുസമ്മിൽ ബെംഗളൂറിൽ ഹോടെലിലും മശൂഖ് സ്പോർട്സ് കടയിലും ജോലി ചെയ്യുകയായിരുന്നു.

ബെംഗളുറു, മംഗളുറു, കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ ബെംഗളൂറിലെ ഒരു ആഫ്രികൻ സ്വദേശിയിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നും പൊലീസ് അറിയിച്ചു.

ആഫ്രികൻ പൗരനെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു. വിശദമായ അന്വേഷണം ഉണ്ടാകുമെന്നും ആവശ്യമെങ്കിൽ ബെംഗളുറു പൊലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, Drugs, Kerala, Kasaragod, Karnataka, Mangalore, Police, Arrest, Natives, Hassan, Student, Shop, Car, Mobile Phone, Case, Bangalore, Three Kasargod natives arrested with MDMA in Mangalore.

news,Drugs,Kerala,kasaragod,Karnataka,Mangalore,Police,arrest,Natives,Hassan,Student,Shop,Car,Mobile Phone,case,< !- START disable copy paste -->

Post a Comment

Previous Post Next Post