ലോറിയിൽ കടത്തുകയായിരുന്ന 18000 പാകെറ്റ് പുകയില ഉൽപന്നങ്ങളുമായി മൂന്ന് പേർ അറസ്റ്റിൽ; കൈകാണിച്ചപ്പോൾ നിർത്താതെ പോയ ലോറിയെ പിടികൂടിയത് പിന്തുടർന്ന്

കാസർകോട്‌: (www.kasargodvartha.com 04.06.2021) ലോറിയിൽ കടത്തുകയായിരുന്ന 18000 പാകെറ്റ് പുകയില ഉൽപന്നങ്ങളുമായി മൂന്ന് പേർ അറസ്റ്റിലായി. കാസർകോട്‌ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം ഹാശിം (35), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ അശാബു (38), ഡ്രൈവർ സന്തോഷ്‌ (40) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടാണ് കാസർകോട്‌ സി ഐ കെ എം ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റുചെയ്‌തത്‌.

                                                                         
News, Kerala, Kasaragod, Top-Headlines, Police, Arrest, Vidya Nagar, DYSP, ASI, CI, Lorry, Lockdown, Kerala, Karnataka, Three arrested with 18,000 packets of tobacco products.


ഡി വൈ എസ് പി, പി പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊഗ്രാൽ ദേശീയ പാതയിൽ വെച്ച് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ, മംഗളൂറിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ലോറിയെ കൈകാണിച്ചുവെങ്കിലും അതിവേഗതയിൽ നിർത്താതെ പോയി. 

ഒടുവിൽ പിന്തുടർന്ന് കാസർകോട്‌ പൊലീസ്‌ സ്‌റ്റേഷൻ സമീപത്ത്‌ വെച്ച്‌ കെഎൽ 14 ജി 8053 നമ്പർ ലോറിയെ തടഞ്ഞുനിർത്തുകയായിരുന്നു. പലചരക്ക് സാധനങ്ങളുടെ ഇടയിലാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. 300 പാകെറ്റ്‌ വീതമുള്ള 60 വലിയ പാകെറ്റ്‌ ലഹരിവസ്തുക്കളാണ് ഉണ്ടായിരുന്നത്.

എസ്‌ഐമാരായ ശെയ്ഖ് അബ്ദുർ റസാഖ്‌, ഷാജു കെ, എഎസ്‌ഐ മനോജ്‌, ഡ്രൈവർ ജെയിംസ്‌ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ലോക് ഡൗണിനിടെ വ്യാപകമായി കർണാടകയിൽ നിന്നും മറ്റും ജില്ലയിലേക്ക് ലഹരി വസ്‌തുക്കൾ കടത്തുന്നുണ്ടെന്നാണ് സംശയിക്കുന്നത്. പൊലീസ് കർശന പരിശോധനയും നടത്തുന്നുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Police, Arrest, Vidya Nagar, DYSP, ASI, CI, Lorry, Lockdown, Kerala, Karnataka, Three arrested with 18,000 packets of tobacco products.

Post a Comment

Previous Post Next Post