Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊങ്കണ്‍ റെയില്‍വേയിലെ വൈദ്യുതീകരണം പൂര്‍ത്തിയാവാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം; യാഥാര്‍ഥ്യമായാല്‍ കേരളത്തിനും യാത്രക്കാര്‍ക്കും നേട്ടം

The electrification of the Konkan Railway will have to wait until December #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മംഗളുറു: (www.kasargodvartha.com 04.06.2021) കൊങ്കണ്‍ റെയില്‍ പാതയിലെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കണം. ഡിസംബറോടെ വൈദ്യുത എഞ്ചിന്‍ ഉപയോഗിച്ച് ട്രെയിനുകള്‍ക്ക് സെര്‍വീസ് നടത്താനാവുമെന്ന് ഇന്‍ഡ്യന്‍ റെയില്‍വേ ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ സുനീത് ശര്‍മ പറഞ്ഞു. നേരത്തെ വൈദ്യുതീകരണ ജോലികള്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

The electrification of the Konkan Railway will have to wait until December

രാജ്യത്തെ  ഏറ്റവും വലിയ റെയില്‍വേ വൈദ്യുതീകരണമാണ് കൊങ്കണ്‍ റെയില്‍വേയില്‍ നടക്കുന്നത്. 

1,100 കോടി രൂപ ചിലവഴിച്ചു 740 കിലോമീറ്റര്‍ പാതയാണ് വൈദ്യുതീകരിക്കുന്നത്. ഇതില്‍ 370 കിലോമീറ്റര്‍ ഇതിനോടകം വൈദ്യുതീകരിച്ചു. ശേഷിക്കുന്ന ഭാഗത്ത് 85 - 90 ശതമാനം വരെ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടങ്ങളില്‍ ഗുഡ്സ് ട്രെയിനുകള്‍ വൈദ്യുത എഞ്ചിനുമായി സെര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പാസഞ്ചര്‍ വണ്ടികള്‍ സെര്‍വീസ് നടത്തുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് സുനീത് ശര്‍മ പറഞ്ഞു.

ഏറ്റവും കഠിനമേറിയ പദ്ധതികളിലൊന്നാണ് കൊങ്കണ്‍ റെയില്‍വേയിലെ വൈദ്യുതീകരണം.  മഹാരാഷ്ട്രയിലെ രോഹയ്ക്കും കര്‍ണാടകയിലെ തോക്കൂറിനും ഇടയിലുള്ള പാതയാണിത്. 91 തുരങ്കങ്ങളും 1,880 പാലങ്ങളും ഈ പാതയിലുണ്ട്. രത്നഗിരിയിലെ പന്‍വേല്‍ നദിക്ക് മുകളിലുള്ള 64 മീറ്റര്‍ പാലവും രത്നഗിരിക്ക് സമീപമുള്ള കര്‍ബുഡെയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കവും ഇതില്‍ ഉള്‍പെടുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതിനാല്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് എത്തിയാല്‍ നിലവില്‍ മംഗളൂറിലെ തോക്കൂര്‍ വരെ മാത്രമാണ് വൈദുതീകരണം പൂര്‍ത്തിയായിട്ടുള്ളത്. കൊങ്കണിലും കൂടി പ്രവൃത്തി പൂര്‍ത്തിയായാല്‍ വണ്ടികള്‍ക്ക് സമയനിഷ്ഠ പാലിക്കുവാനും വേഗത്തില്‍ യാത്രകള്‍ സാധ്യമാവുകയും ചെയ്യും. 

റെയില്‍വേയ്ക്കും ചെലവുകള്‍ കുറയ്ക്കാനാവും. കൊങ്കണ്‍ പാതയിലേക്ക് കയറണമെങ്കില്‍ മംഗളൂരു സ്റ്റേഷനില്‍ നിന്ന് വൈദ്യുത എന്‍ജിന്‍ മാറ്റി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. എണ്‍പതിലധികം യാത്രാവണ്ടികളും ചരക്കുവണ്ടികളും ഇങ്ങനെ ഓടുന്നു. തീവണ്ടികള്‍ക്ക് 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 1,500 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. ചരക്ക് വണ്ടികള്‍ക്ക് ഇതില്‍ കൂടുതലും വേണ്ടി വരുന്നു. എന്നാല്‍ വൈദ്യുതീകരണത്തോടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം എന്‍ജിന്‍ മാറ്റാനുള്ള സമയവും ലാഭിക്കാം.


Keywords: India, News, Mangalore, Railway, Electricity, Train, The electrification of the Konkan Railway will have to wait until December

Post a Comment