യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലര്‍ '13th'; ഫസ്റ്റ് ലുക് പുറത്തിറങ്ങി

കൊച്ചി: (www.kasargodvartha.com 04.06.2021) യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലര്‍ '13th'ന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകന്‍ സുധി അകലൂര്‍ ആണ്. പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന  ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ജനശ്രദ്ധ ഉടനീളം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും '13th' എന്ന് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. 

പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിഥുന്‍ അകലൂര്‍, സുഹൈല്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ. സംവിധായകനൊപ്പം രഞ്ജിത്ത് ചിനക്കത്തൂര്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം- ദിപിന്‍, പശ്ചാത്തലസംഗീതം- സച്ചിന്‍ റാം, സ്റ്റില്‍സ്- സമദ് സാം, ഡിസൈന്‍- ജബ്ബാര്‍. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Suspense thriller '13th' based on real events; First Look released

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Suspense thriller '13th' based on real events; First Look released

Post a Comment

Previous Post Next Post