Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഴൽ പണഇടപാടിന് പിന്നാലെയുള്ള കെ സുന്ദരയുടെ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം വേണമെന്ന് എസ് ഡി പി ഐ

SDPI wants investigation against K Surendran, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 06.06.2021) ബി ജെ പി നേതാവ് സുരേന്ദ്രനെതിരെയുള്ള കുഴൽ പണ ഇടപാടിനെതിരെയും അതിന് പിന്നാലെയുള്ള കെ സുന്ദരയുടെ വെളിപ്പെടുത്തലിനെതിരെയും സമഗ്ര അന്വേഷണം വേണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമിറ്റി.
                                 
News, SDPI, Manjeshwaram, K.Surendran, Investigation, Kerala, State, Kasaragod, SDPI wants investigation against K Surendran.

സ്വാതന്ത്ര സ്ഥാനാർഥിയായി മൽസരിക്കാനിരുന്ന സുന്ദരനെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് ലക്ഷങ്ങൾ വാരിഎറിഞ്ഞതും വോടർമാരെ സ്വാധീനിക്കാൻ പണം ചിലവാക്കിയതും സമഗ്രമായി അന്വേഷിക്കണമെന്ന് കമിറ്റി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി കോടികളാണ് ചെലവാക്കിയതെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അടക്കം പണം ഉപയോഗിച്ച് തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിച്ചതായി പൊതുജന സംസാരം തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നു വന്നിരുവെന്നും ഇതൊക്കെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും കമിറ്റി ആവശ്യപ്പെട്ടു. കമിറ്റിയിൽ മണ്ഡലം പ്രസിഡൻറ് അൻസാർ ഹൊസങ്കടി, മുബാറക് കടമ്പാർ എന്നിവർ സംസാരിച്ചു.

Keywords: News, SDPI, Manjeshwaram, K.Surendran, Investigation, Kerala, State, Kasaragod, SDPI wants investigation against K Surendran.
< !- START disable copy paste -->

Post a Comment