Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്മോഹൻ ഉണ്ണിത്താൻ എം പി മുളിയാർ പ്രാഥാമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു

Rajmohan Unnithan MP visited Muliyar Primary Health Center#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (www.kasargodvartha.com 05.06.2021) രാജ് മോഹൻ ഉണ്ണിത്താൻ എം പി മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം സന്ദർശിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതിനും, ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനും ബ്ലോക്, ഗ്രാമ പഞ്ചായത്തുകളെ കൂടി ചേർത്തുനിർത്തി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തി നടന്നു വരുന്ന ഡയാലിസിസ് സെന്ററും എം പി സന്ദർശിച്ചു.

ഹെൽത് സൂപർവൈസർ എ കെ ഹരിദാസ്, ഹെൽത് ഇൻസ്പെക്ടർ ചന്ദ്രൻ,
പബ്ലിക് ഹെൽത് നേഴ്സ് സുപ്രവൈസർ തങ്കമണി, പബ്ലിക് ഹെൽത്ത് നേഴ്സ് നിഷ, പാലിയേറ്റീവ് നേഴ്സ് പ്രിയകുമാരി ഉൾപടെയുള്ള ജീവനക്കാരുമായി ചർച്ച ചെയ്ത് എം പി വിവരങ്ങൾ ക്രോഡീകരിച്ചു.

Rajmohan Unnithan MP visited Muliyar Primary Health Center

എ ബി ശാഫി, കെ ബി മുഹമ്മദ് കുഞ്ഞി, അശോകൻ മാസ്റ്റർ, ബി സി കുമാരൻ,
ബി എം അശ്റഫ്, ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, പ്രകാശ് റാവു, സ്വാരാജ് കാനത്തൂർ, മാധവൻ നമ്പ്യാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാർധനൻ, സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, അംഗങ്ങളായ അബ്ബാസ് കൊളച്ചപ്പ്, രമേശൻ മുതലപ്പാറ, എ ബി കലാം, സിദ്ദീഖ് ബോവിക്കാനം, ഹംസ ചോയിസ്, ബി എം ഹാരിസ്, ശരീഫ് മല്ലത്ത്, ഖാദർ ആലൂർ,
പി അബ്ദുല്ല കുഞ്ഞി ഹാജി, കെ മുഹമ്മദ് കുഞ്ഞി, സുധീഷ് പാണൂർ, തുടങ്ങിയവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആശുപത്രി വളപ്പിൽ എം പി വൃക്ഷതൈ നട്ടു പിടിപ്പിച്ചു.

Keywords: Kerala, News, Kasaragod, Rajmohan Unnithan, MP, Visit, Hospital, Muliyar, PHC, Rajmohan Unnithan MP visited Muliyar Primary Health Center.

Post a Comment