ഖത്വര്‍ എയര്‍വേയ്സ് ശാര്‍ജ സര്‍വീസുകള്‍ ജൂലൈ 1 മുതല്‍ പുനരാരംഭിക്കും

ദോഹ: (www.kasargodvartha.com 07.06.2021) ഖത്വര്‍ എയര്‍വേയ്സിന്റെ ശാര്‍ജയിലേക്കുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ജൂലൈ ഒന്നു മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 232 സീറ്റുകളും അടങ്ങുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഖത്വര്‍ എയര്‍വെയ്സിന്റെ ശാര്‍ജയിലേക്കുള്ള സര്‍വീസ്.

                                                                             

Doha, News, Gulf, World, Top-Headlines, Airport, Sharjah, Qatar, Ticket, Flight, Airways, Qatar Airways to resume Sharjah flights on July 1.

ഉച്ച തിരഞ്ഞ് 2.35 മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഖത്വര്‍ എയര്‍വെയ്സ് 4.45 മണിക്ക് ശാര്‍ജയില്‍ എത്തും. ടികെറ്റ് നിരക്ക് 1036 ഖത്വര്‍ റിയാല്‍. എയര്‍വേയ്സിന്റെ പ്രതിദിന വിമാനം ശാര്‍ജയില്‍ നിന്ന് 5.55 മണിക്കാണ് തിരിക്കുക. 6.05 മണിക്ക് ദോഹയിലെത്തും. ടികെറ്റ് നിരക്ക് 1037 ഖത്വര്‍ റിയാലായിരിക്കും.


Keywords: Doha, News, Gulf, World, Top-Headlines, Airport, Sharjah, Qatar, Ticket, Flight, Airways, Qatar Airways to resume Sharjah flights on July 1.

Post a Comment

Previous Post Next Post