city-gold-ad-for-blogger
Aster MIMS 10/10/2023

അനധികൃത മണൽ വേട്ട ശക്തമാക്കി പൊലീസ്; കടവുകൾ ജെ സി ബി ഉപയോഗിച്ച്‌ തകർത്തു; തോണികൾ നശിപ്പിച്ചു; പുഴയോരത്ത് കുഴിയുണ്ടാക്കി മണൽ ഒളിപ്പിച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com 09.06..2021) അനധികൃത മണൽ കടത്തിനെതിരെ ശക്തമായ നടപടികളുമായി പൊലീസ്. മൂന്ന് കടവുകൾ ജെ സി ബി കൊണ്ട് തകർക്കുകയും തോണികൾ നശിപ്പിക്കുകയും ചെയ്‌തു. ബുധനാഴ്ച രാവിലെയാണ് പൊലീസ് നടപടിയെടുത്തത്.

അനധികൃത മണൽ വേട്ട ശക്തമാക്കി പൊലീസ്; കടവുകൾ ജെ സി ബി ഉപയോഗിച്ച്‌ തകർത്തു; തോണികൾ നശിപ്പിച്ചു; പുഴയോരത്ത് കുഴിയുണ്ടാക്കി മണൽ ഒളിപ്പിച്ച നിലയിൽ

ബാങ്കോട്, തുരുത്തി കടവുകളാണ് ജെ സി ബി ഉപയോഗിച്ച് തകർത്തത്. ബാങ്കോട് മണൽ കടത്തിന് ഉപയോഗിക്കുന്ന മൂന്ന് തോണികൾ നശിപ്പിച്ചു. പുഴയിൽ മുക്കിയും ജെ സി ബി ഉപയോഗിച്ചുമാണ് തോണികൾ നശിപ്പിച്ചത്.

മണലുകൾ പറമ്പുകളിലും മറ്റും ഒളിപ്പിച്ചാണ് കടത്തുന്നത്. തുരുത്തിയിൽ പുഴയോട് ചേർന്ന് വലിയൊരു കുഴിയെടുത്ത് മണൽ ഒളിപ്പിച്ചതും പൊലീസ് കണ്ടെത്തി. ആരും സംശയിക്കാത്ത രീതിയിലാണ് ഇങ്ങനെ  മണൽ ഒളിപ്പിച്ചിരുന്നത്. ഇതും പൊലീസ് തകർത്തു.

കാസർകോട് എസ് ഐമാരായ കെ ഷാജു, ശെയ്ഖ് അബ്ദുർ റഹ്‌മാൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടിയെടുത്തത്. അനധികൃത മണൽ കടത്തിനെതിരെ തുടർന്നും അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Kerala,kasaragod,news,Police,JCB,Boat,Illegal sand,Sand-export, Police intensifies illegal sand hunting

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL