city-gold-ad-for-blogger
Aster MIMS 10/10/2023

വീടുകളുടെ ചുവരുകളിൽ മെസിയുടെയും നെയ്മറിൻ്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ; അഭിനന്ദനവുമായി പ്രമുഖർ

തൃക്കരിപ്പൂർ: (www.kasargodvartha.com 26.06.2021) വീടുകളുടെ ചുവരുകളിൽ മെസിയുടെയും നെയ്മറിൻ്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. പിലിക്കോട് തുമ്പക്കുതിരിലെ 21 കാരനായ മിഥുൻരാഗ് വി കെയാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്നത്.
വീടുകളുടെ ചുവരുകളിൽ മെസിയുടെയും നെയ്മറിൻ്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ; അഭിനന്ദനവുമായി പ്രമുഖർ
 
ഫുട്ബോൾ ഇതിഹാസം മെസിയുടെ ചിത്രം വരച്ചത് കണ്ട് ഇൻഡ്യൻ സൂപെർ ലീഗ്, വേൾഡ് കപ്, എന്നിങ്ങനെയുള്ള കായികമത്സരങ്ങൾ മലയാളത്തിൽ കമന്ററി ചെയ്യുന്ന ബിനിഷ്, മാതൃഭൂമി ന്യൂസ് സ്പോർട്സ് ജേർണലിസ്റ്റ് ആയ ജയേഷ് പൂക്കാറ്റൂരും മിഥുൻ രാഗിന്റെ കഴിവിനെ അഭിനന്ദിച്ചു.

പഠിക്കുന്ന കാലം മുതലേ ചിത്രരചനയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ മിഥുൻ ഇപ്പോൾ പല വീടുകളിലും ചുമർ ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്. വാടെർ കളർ, പെൻസിൽ ഡ്രോയിങ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവയിലും മിഥുൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കയ്യൂർ ഐ ടി ഐയിൽ നിന്നും മെകാനികൽ മോടോർ ബൈകിൽ പഠനം പൂർത്തിയാക്കിയ മിഥുന്റെ ചെറിയൊരു ഉപജീവനം മാർഗം കൂടിയാണ് ഇപ്പോൾ വീടുകളിലെ ഈ ചുമർ ചിത്ര വര.

സന്തോഷ് ട്രോഫി താരം പിലിക്കോട് കോതോളിയിലെ കെ പി രാഹുലിന്റെ പുതിയ വീട്ടിൽ മെസി, റൊണാൾഡോ, നെയ്മർ എന്നീ താരങ്ങളുടെ ചിത്രം മിഥുൻ വരച്ചിട്ടുണ്ട്.

സ്വന്തം വീട്ടിലെ ചുവരിൽ വരച്ച ചിത്രങ്ങൾ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് പല വീടുകളിലും ചിത്രം വരയ്ക്കാൻ മിഥുനിന് ക്ഷണം ലഭിച്ചത്.

കേരളത്തിലെ ഫുട്ബോൾ താരങ്ങളുടെയും കോചുമാരുടെയും ഗ്രൂപുകളിൽ മിഥുൻ വരച്ച ചിത്രങ്ങളുടെ വിഡിയോ ഷെയർ ചെയ്യപ്പെട്ടതോടെയാണ് കമൻ്ററി ചെയ്യുന്ന ബിനീഷും ജയേഷ് പൂക്കാറ്റൂരും അടക്കമുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചത്.

കോവിഡ് തരംഗം കുറഞ്ഞാൽ തങ്ങളുടെ വീടുകളിലും ചിത്രം വരക്കാൻ എത്തണമെന്ന ജയേഷ് പൂക്കാറ്റൂരിന്റെ ക്ഷണം വലിയ അംഗീകാരമായാണ് കാണുന്നതെന്ന് മിഥുൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

ഉപരി പഠനത്തോടൊപ്പം വരയും മുന്നോട്ട് കൊണ്ടുപോകാനാണ് ചിത്രകലയിൽ ഭാവിയുടെ വാഗ്ദ്ധാനമായ മിഥുൻ്റെ തീരുമാനം.

 

 Keywords: Kasaragod, Kerala, News, Footballer, Arts, Trikaripur, Pilicode, Drawing, COVID-19, Corona, Paintings of Messi, Neymar and Cristiano Ronaldo on the walls of houses.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL