Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍ നിന്ന് മടങ്ങണമെന്ന് ഉത്തരവ്

Order for non-Lakshadweep to return from the island #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

കവരത്തി: (www.kasargodvartha.com 06.06.2021) ലക്ഷദ്വീപില്‍ നിന്ന് ദ്വീപുകാരല്ലാത്തവര്‍ക്ക് മടങ്ങണമെന്ന് ഭരണകൂടത്തിന്റെ ഉത്തരവ്. നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂടി കലക്ടറോ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസറോ ആണ് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത്. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ദ്വീപില്‍ ജോലി ചെയ്യുന്നവരെയാണ് ഉത്തരവ് കാര്യമായി ബാധിക്കുക. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് മടങ്ങേണ്ടി വരും.

News, National, India, Top-Headlines, Trending, Order for non-Lakshadweep to return from the island

മേയ് 29നാണ് ഉത്തരവിറക്കിയത്. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്ര അനുവദിക്കുന്നില്ല. എ ഡി എമ്മിന്റെ പ്രത്യേക അനുമതിയോടെയാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ്.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോടിലും ഒരു സര്‍കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏര്‍പെടുത്തിയിരുന്നു. ബോടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Keywords: News, National, India, Top-Headlines, Trending, Order for non-Lakshadweep to return from the island

Post a Comment