മെട്രോ മുഹമ്മദ് ഹാജി വിടവാങ്ങിയിട്ട് ഒരാണ്ട്; ഓർമകളുമായി അനുസ്‌മരണം; മെട്രോ ചെയ്ത പുണ്യങ്ങൾ പുതിയ തലമുറയ്ക്ക് പാഠമായി വരണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2021)  മുസ്​ലിം ലീഗിന്റെയും സമസ്തയുടെയും പ്രമുഖ നേതാവായിരുന്ന മെട്രോ മുഹമ്മദ് ഹാജി വിടവാങ്ങിയിട്ട് ഒരാണ്ട് തികയുന്നു. ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ വിദ്യഭ്യാസ സമിതി

സംസ്ഥാന കമിറ്റി മൈനോറിറ്റി വാട്സ് ആപ് ഗ്രൂപിൽ സംഘടിപ്പിച്ച അനുസ്മരണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.

                                                              
Kasaragod, Kerala, News, Death-anniversary, Remembrance, Chithari, IUML, One year since the death of Metro Mohammed Haji  Remembrance with memories

മെട്രോ ചെയ്ത പുണ്യങ്ങൾ പുതിയ തലമുറയ്ക്ക് പാഠമായി വരണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആ പുണ്യങ്ങൾ പുനർ വായനക്ക് വിധേയമാക്കുകയാണ് ഓരോ അനുസ്മരണങ്ങളും ചെയ്യുന്നത്. നിസ്വാർഥ മനസായിരുന്നു മെട്രോയുടെത്. സമൂഹത്തിന്റെ എന്ത് ആവശ്യവും അദ്ദേഹം നിറവേറ്റിയിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്കും നിസ്തുലമായ സംഭാവന അദ്ദേഹം ചെയ്തു. അതു കൊണ്ടാണ് അദ്ദേഹത്തിന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി അവാർഡ് നൽകി ആദരിച്ചത്.


പാണക്കാട് കുടുംബവുമായി അദ്ദേഹം ആത്മ ബന്ധം പുലർത്തി. പിതാവ് പി എം എസ് എ പൂക്കോയ തങ്ങൾ ഉള്ള കാലത്തെ അത് ആരംഭിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അത് തുടർന്നു. പാണക്കാട്ടെ ഏത് പരിപാടിയിലും മെട്രോ ഓടി വന്നു. പാണക്കാട്ടെ കുടുംബത്തിലുള്ളവർ കാഞ്ഞങ്ങാട്ടെത്തിയാൽ അദ്ദേഹത്തിന്റെ വീട്ടിൽ വിശ്രമിച്ചു. അതായിരുന്നു ആ ആത്മ ബന്ധം. ചന്ദ്രിക അടക്കം ഏതിനും തന്റെ സഹായങ്ങൾ മെട്രോ നൽകിയതായും തങ്ങൾ അനുസ്‌മരിച്ചു.
ഇ ടി മുഹമ്മദ് ബശീർ എം പി മുഖ്യപ്രഭാഷണം നടത്തി. പ്രസാത്മകമായിരുന്നു ആ വ്യക്തിത്വം. വലിയ അടുപ്പം കാത്തു സൂക്ഷിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി. തിരുവനന്തപുരം, കോഴിക്കോട് സി എച് സെന്ററുകൾ തുടങ്ങുമ്പോൾ സംഭാവനകൾ നൽകി. വിദ്യാഭ്യാസത്തിൽ വലിയ താൽപര്യമാണ് മെട്രോക്കുണ്ടായിരുന്ന മറ്റൊരു പ്രത്യേകത. ഇത്തരം നല്ല വ്യക്തികളുടെ അനുസ്മരണങ്ങൾ എന്നും നടത്തുക എന്നത് സാമൂഹിക ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ത്വഫ മാസ്റ്റർ മുണ്ടുപ്പാറ അധ്യക്ഷത വഹിച്ചു. യു.എം അബ്ദുർ റഹ്‌മാൻ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. സുബൈർ മാസ്റ്റർ നെല്ലിക്കാപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി. സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അബ്ദുസമദ് സമദാനി എം പി, പാണക്കാട് ബശീറലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ. ഖാദർ മാങ്ങാട്, ടി ഇ അബ്ദുല്ല, ശരീഫ് ഹുദവി, കെ പി മുഹമ്മദലി ഹാജി, നടുക്കണ്ടി അബൂബകർ, ഇബ്രാഹിം പാവൂർ, മുജീബ് മെട്രോ സംസാരിച്ചു. നിസാർ ഒളവണ്ണ നന്ദി പറഞ്ഞു.
സൗത് ചിത്താരി മുസ്ലീം ലീഗ് പ്രവർത്തകർ ഖബറിടം സന്ദർശിച്ചു


ചിത്താരി: മെട്രോ മുഹമ്മദ് ഹാജിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സൗത് ചിത്താരി മുസ്ലീം ലീഗ്, യൂത് ലീഗ് കമിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ മെട്രോ മുഹമ്മദ്‌ ഹാജിയുടെ ഖബറിടം സന്ദർശിച്ചു പ്രാർഥന നടത്തി. പി പി അലി ഫൈസി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

                                                         മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ സി എം ഖാദർ ഹാജി, സൗത് ചിത്താരി ജമാഅത് ജനറൽ സെക്രടറി കെ യൂ ദാവൂദ്, വാർഡ്‌ പ്രസിഡണ്ട് ബശീർ മാട്ടുമ്മൽ, ജനറൽ സെക്രടറി, അഹ്‌മദ്‌ കപ്പണക്കാൽ, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് ജംശീദ് കുന്നുമ്മൽ, ബകർ ഖാജ, ബശീർ ചിത്താരി, സി കെ അബ്ദുർ റഹ്‌മാൻ, ഉമ്മർ ചിത്താരി സംബന്ധിച്ചു

Keywords: Kasaragod, Kerala, News, Death-anniversary, Remembrance, Chithari, IUML, One year since the death of Metro Mohammed Haji  Remembrance with memories.
< !- START disable copy paste -->

Post a Comment

Previous Post Next Post