മൂന്ന് മാസമായി ശമ്പളമില്ല; ബി ആർ ഷെട്ടിയുടെ ആശുപത്രിയിൽ ഡോക്ടർ ഉൾപെടെ ജീവനക്കാർ പണിമുടക്കി

മംഗളുറു: (www.kasargodvartha.com 09.06.2021) ഉഡുപ്പി കൂസമ്മ ശംബു ഷെട്ടി മെമോറിയൽ ഹാജി അബ്ദുല്ല മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപെടെ മുഴുവൻ ജീവനക്കാരും ബുധനാഴ്ച പണിമുടക്കി. മൂന്നു മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതിൽ പ്രതിഷേധിച്ചാണിത്. ഇരുനൂറിലേറെ പേർക്കാണ് വേതനം ലഭിക്കാത്തത്.

സാധാരക്കാരായ ഗർഭിണികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആറു മുതൽ എത്തിയവർ ചികിത്സയും പരിചരണവും ലഭിക്കാതെ വിഷമിച്ചു. പ്രോവിഡന്റ് ഫൻഡ് ആനുകൂല്യങ്ങൾ വരെ തടസപ്പെടുന്ന സാഹചര്യത്തിൽ മറ്റ് മാർഗമില്ലെന്ന് പണിമുടക്കിയവർ പറഞ്ഞു. മാനജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർചയെ തുടർന്ന് ഉച്ചയോടെ പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പണിമുടക്ക് തുടരരുതെന്ന അപേക്ഷ സമരം ചെയ്തവർ അനുസരിച്ചതായി ജില്ലാ സർജൻ ഡോ. മധുസൂദനൻ നായക് പറഞ്ഞു.

No salary for three months; Staff at BR Shetty's hospital, including doctors, went on strike

മൂന്ന് മാസമായി വേതനം ലഭിച്ചില്ല. ഇതുസംബന്ധിച്ച് സ്റ്റാഫിൽ നിന്നും മാനജ്മെന്റിൽ നിന്നും രേഖാമൂലം വിവരങ്ങൾ തേടിയിട്ടുണ്ട്. താൽക്കാലിക ആശ്വാസമായി സർകാർ ആരോഗ്യ ഏജൻസികളുടെ ഫൻഡിൽ നിന്ന് സഹായം ലഭ്യമാക്കും. ഉഡുപ്പി ജില്ലാ ഡെപ്യൂടി കമീഷണർ മുഖേന പ്രശ്നം സർകാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് നായക് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കമായ വിഭാഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ കോർപറേഷൻ ബാങ്ക് സ്ഥാപകൻ ഹാജി അബ്ദുല്ലയുടെ കുടുംബം ദാനം ചെയ്ത 4.07 ഏകെർ ഭൂമിയിലും കെട്ടിടത്തിലും പ്രവർത്തിച്ചുവന്ന ഉഡുപ്പി ജില്ലാ മാതൃ-ശിശു ആശുപത്രി കർണാകയിലെ സിദ്ധരാമയ്യ സർകാർ പ്രവാസി വ്യവസായി ഡോ. ബി ആർ ഷെട്ടിക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. ഷെട്ടി പണിയിച്ച കെട്ടിട സമുച്ചയത്തിൽ 2017 നവംബർ 19ന് അന്നത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉദ്ഘാടനവും നിർവഹിച്ചു.

ഷെട്ടിയുടെ മാതാവിന്റേയും ഹാജി അബ്ദുല്ലയുടേയും പേരിലാണ് ആശുപത്രി അറിയപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുമായി ഒപ്പുവെച്ച ധാരാണാപത്രം അനുസരിച്ച് സൂപെർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ പണം ഈടാക്കിയും മാതൃ-ശിശു വിഭാഗത്തിൽ നേരത്തെയുള്ള രീതിയിലും ചികിത്സ നൽകണം. വേതനം മാനജ്മെന്റിന്റെ ഉത്തരവാദിത്തമാണ്.

Keywords: Mangalore, News, Karnataka, Doctor, Hospital, Top-Headlines, Strike, Protest, Nurse, No salary for three months; Staff at BR Shetty's hospital, including doctors, went on strike.
< !- START disable copy paste -->


Post a Comment

Previous Post Next Post