Join Whatsapp Group. Join now!
Aster MIMS 10/10/2023

മൺസൂൺ കാലം; കൊങ്കണ്‍ പാതയിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ക്ക് പുതിയ സമയക്രമം; ജൂൺ 10 മുതൽ നിലവിൽ

New timetable for trains passing through the Konkan route due to monsoon #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മംഗളുറു: (www.kasargodvartha.com 07.06.2021) മണ്‍സൂണ്‍കാലം പ്രമാണിച്ച് കൊങ്കണ്‍ പാതയിലൂടെ കടന്നുപോകുന്ന തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ്  പുതിയ സമയക്രമം. മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകട സാധ്യത ഏറെയുള്ളതിനാൽ വണ്ടികൾ സാധാരണയിലും വേഗത കുറച്ചാണ് ഓടിക്കുക. ഇതാണ് സമയമാറ്റത്തിന് കാരണം. നവംബർ ഒന്ന് മുതൽ പഴയരീതിയില്‍ പുനഃസ്ഥാപിക്കും.

New timetable for trains passing through the Konkan route due to monsoon

പ്രതിദിന വണ്ടികളായ മംഗള, നേത്രാവതി എക്സ്പ്രസുകളുടെയും പ്രതിവാര വണ്ടികളുടെയും സമയത്തിൽ മാറ്റമുണ്ട്.

കുർളയ്ക്കു പോകുന്ന നേത്രാവതി എക്സ്പ്രസ്‌ തിരുവനന്തപുരത്ത് നിന്നു രാവിലെ 7.15 ന് പുറപ്പെടും. കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെ സമയം: എറണാകുളം 13.35, കോഴിക്കോട് 17.15, കണ്ണൂർ 18.45, കാസർകോട് 20.15, ഈ വണ്ടിയുടെ തിരിച്ചുള്ള ഓട്ടത്തിൽ കാസർകോട് 06.45, കണ്ണൂർ 08.20, കോഴിക്കോട് 9.55, എറണാകുളം 14.20 തിരുവനന്തപുരം 19.35.

ഹസ്‌റത് നിസാമുദ്ദീനിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ്‌ ജൂൺ 10 മുതൽ എറണാകുളത്തു നിന്നു രാവിലെ 10.40 ന് പുറപ്പെടും. കോഴിക്കോട്ട് 14.45, കണ്ണൂർ 16.15, കാസർകോട് 17.35 എന്നിങ്ങനെയാണ് പുതിയ സമയം. തിരിച്ചുള്ള യാത്രയിൽ

ഈ വണ്ടി കേരളത്തിലെ ചില സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന പുതുക്കിയ സമയം: കാസർകോട് 00.35, കണ്ണൂർ 02.10, കോഴിക്കോട് 03.35, എറണാകുളം 10.25.

മറ്റുവണ്ടികളുടെ പുതുക്കിയ സമയക്രമം അറിയുന്നതിന് സന്ദർശിക്കുക. www(dot)sr(dot)indianrailways(dot)gov(dot)in/view_detail(dot)jsp?lang=0&dcd=10108&id=0,4,268


Keyword: Railway,news, Railway station, Railway-track, Train, Thiruvananthapuram, Kerala, New timetable for trains passing through the Konkan route due to monsoon

< !- START disable copy paste -->

Post a Comment