city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കണെമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ

കോഴിക്കോട്: (www.kasargodvartha.com 16.06.2021) കോവിഡ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കണെമെന്ന ആവശ്യവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടിപിആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പോസിറ്റിവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത് സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.

പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ സർകാർ അനുമതി നൽകണമെന്ന് സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

കോവിഡ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കണെമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ

ലോക് ഡൗണിൽ പലകാര്യങ്ങൾക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങൾ തുറക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്‌ത

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാൻ ഏർപെടുത്തിയ ലോക് ഡൗണിൽ പലകാര്യങ്ങൾക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങൾ തുറക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് സര്‍കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സമസ്ത കോഡിനേഷൻ കമിറ്റി ഈ ആവശ്യം ഉന്നയിച്ചു മലപ്പുറം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രടറി അബ്ദുൽ സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

Keywords:  Kerala, News, Kasaragod, COVID-19, Corona, Lockdown, Masjid, Temple, Jamaath, SYS, SSF, Muslim organizations demand the opening of places of worship with COVID restrictions.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL