city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരികളുടെ കടയടപ്പുസമരം പൂർണം; നിൽപ് സമരവുമായി പ്രതിഷേധം

കാസർകോട്: (www.kasargodvartha.com 10.06.2021) വ്യാഴാഴ്ച കേരള വ്യാപാരി വ്യവസായി എകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പുസമരം പൂർണം. പ്രധാന കേന്ദ്രങ്ങളിലും വീടുകളിലും വ്യാപാരികൾ പ്ലകാർഡുകൾ ഏന്തി നിൽപ് സമരവും നടത്തി. എല്ലാ കടകളും തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സഹായമാകും വിധം സമ്പൂർണ പാകേജ് അനുവദിക്കുക, തുറക്കാൻ അനുവദിച്ച കടകളിൽ പോലും സെക്ട്രൽ മജിസ്ട്രേറ്റിൻറെയും പൊലിസിൻറെയും പീഡനങ്ങൾ അവസാനിക്കുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും ജീവിക്കണം എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

                                                                        
വ്യാപാരികളുടെ കടയടപ്പുസമരം പൂർണം; നിൽപ് സമരവുമായി പ്രതിഷേധം


ജില്ലയിലെ 87 യൂനിറ്റുകളിലായി 500 ഓളം കേന്ദ്രങ്ങളിൽ നിൽപ് സമരം നടത്തി. ജില്ലാതല ഉദ്‌ഘാടനം കാസർകോട് കലക്ട്രേറ്റിന് മുന്നിൽ കേരള വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ് ശരീഫ് ഉദ്‌ഘാടനം ചെയ്‌തു. ജനറൽ സെക്രടറി കെ സജി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് എ എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി എ ഇല്യാസ്, സെക്രടറി ശശിധരൻ ജി എസ്, ട്രഷറർ മാഹിൻ കോളിക്കര സംസാരിച്ചു.

ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ കമിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ നിൽപ് സമരത്തിന് ജില്ലാ പ്രസിഡന്റ് അശ്‌റഫ് ഐവ, സെക്രടറി ഹാരിസ് സെനോറ, ട്രഷറർ സമീർ ലിയ, അശ്റഫ് ഫോർ യു, റഹ്‌മാൻ തൊട്ടാൽ, അശ്റഫ് നാൽത്തടുക്ക, ഖമറു ബിസാര, ശ്രീലക്ഷ്മി, സുഹ്‌റ അശ്റഫ്, ഖമറുന്നീസ കടവത്ത്, സമീർ ഔട്‍ഫിറ്റ് നേതൃത്വം നൽകി.

മേൽപറമ്പിൽ നടത്തിയ സമരത്തിന് പ്രസിഡന്റ്‌ എം എ നസീർ, സെക്രടറി ഉദയൻ, നസീർ കുന്നിൽ, മുനീർ സിറ്റി, അമീർ മലബാർ നേതൃത്വം നൽകി.

  

Keywords: Kasaragod, Kerala, news, Trade-union, Merchant, Strike, District, Merchant's Protest with standing agitation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL