മരക്കൊമ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോകേറ്റ് ഗൃഹനാഥൻ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.06.2021) 11 കെ വി ലൈനിൽ തട്ടി നിന്ന മരക്കൊമ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. പുന്നക്കുന്ന് കണ്ണൻ കുന്നിലെ ചിറക്കരോട്ട് തങ്കപ്പൻ (67) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടം സംഭവിച്ചത്.

വീടിനു മുന്നിലെ പ്ലാവിൻ കൊമ്പ് മഴയത്ത്‌ വീടിനോട് ചേർന്ന് കിടക്കുന്ന വൈദ്യുത ലൈനിനു മുകളിലേക്ക് ചാഞ്ഞിരുന്നു. മഴ മാറിയ ശേഷം ഇത് തോട്ടി ഉപയോഗിച്ച് തങ്കപ്പൻ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലൈനിൽ തട്ടാതെ മരക്കൊമ്പ് മാറ്റാൻ ശ്രമിക്കവെ കാൽവഴുതി തങ്കപ്പൻ അടുത്തുള്ള കവുങ്ങിൻ കുഴിയിൽ വീഴുകയും ഈ സമയം തോട്ടിയും മരക്കൊമ്പും ലൈനിൽ കുടുങ്ങുകയും ഷോകേൽക്കുകയും ആയിരുന്നു.

Man died after electrocuted from a power line while trying to move a tree branch

അപകടം കണ്ട അയൽവാസികൾ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൻ കുന്നിലെ അറിയപ്പെടുന്ന കർഷകൻ കൂടിയാണ് തങ്കപ്പൻ.

ഭാര്യ: ഇന്ദിര. മക്കൾ: അനിൽ, അനിത.

മരുമക്കൾ: ഷിബു (കേരള കൗമുദി, കണ്ണൂർ), ശ്രീലജ.

സഹോദരങ്ങൾ: രാജൻ, ശശി, വത്സല, മീനാക്ഷി, പരേതയായ അമ്മു.

Keywords: Kerala, News, Kasaragod, Vellarikundu, Balal, Death, Accident, Accidental Death, Electricity, Man died after electrocuted from a power line while trying to move a tree branch.
< !- START disable copy paste -->


Post a Comment

Previous Post Next Post