പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് കമല ഹാരിസ്; ഇന്‍ഡ്യയ്ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും, അഭിനന്ദിച്ച് മോദി

ന്യൂഡെല്‍ഹി: (www.kasargodvartha.com 04.06.2021) ഇന്‍ഡ്യയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ച് അമേരികന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ വിളിച്ചാണ് കമല ഹാരിസ് ഇക്കാര്യം അറിയിച്ചത്. ആഗോളതലത്തില്‍ 25 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമേരിക ഇന്‍ഡ്യയ്ക്ക് വാക്‌സിന്‍ നല്‍കുക. 

മെക്‌സികോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടമാല പ്രസിഡന്റ് അലഹാന്‍ദ്രോ ജിയാമത്തി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചിട്ടുണ്ട്. കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇന്‍ഡ്യയ്ക്ക് വാക്‌സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

New Delhi, News, National, Top-Headlines, Vaccinations, COVID-19, Prime Minister, Narendra-Modi, Kamala Harris calls PM Modi; US to share Covid vaccines with India by June

അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു. ഇന്ത്യ, യുഎസ് വാക്‌സിന്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച തങ്ങള്‍ ചെയ്തുവെന്നും മോദി അറിയിക്കുന്നു. ആദ്യഘട്ടത്തില്‍ നല്‍കുന്ന 25 മില്യണ്‍ ഡോസില്‍ ആറ് മില്യണ്‍ ഇന്‍ഡ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് അമേരിക നേരിട്ട് വാക്‌സിന്‍ കൈമാറും. 

Keywords: New Delhi, News, National, Top-Headlines, Vaccinations, COVID-19, Prime Minister, Narendra-Modi, Kamala Harris calls PM Modi; US to share Covid vaccines with India by June

Post a Comment

Previous Post Next Post