city-gold-ad-for-blogger
Aster MIMS 10/10/2023

കെ സുന്ദര ബി ജെ പി ഗ്രാമത്തിൽ നിന്ന് സുരക്ഷിത കോൺഗ്രസ് കേന്ദ്രത്തിൽ

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 07.06.2021) മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരരംഗത്തുനിന്ന് പിന്മാറാൻ ബിജെപിയിൽ നിന്ന് പണം വാങ്ങിയ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര അക്രമ ഭീതികാരണം മാതാവിനൊപ്പം വീടുവിട്ടു. എൻമകജെ പഞ്ചായത്തിൽ പെർളക്കടുത്ത് ബി ജെ പി പാർടി ഗ്രാമമായ പട്രെയിൽ നിന്ന് അതേ പഞ്ചായത്തിലെ കോൺഗ്രസ് ആധിപത്യ മേഖലയായ ഷേണിയിൽ മാതൃസഹോദരിയുടെ വീട്ടിലേക്കാണ് താമസം മാറിയത്. പൊലീസ് സംരക്ഷണവുമുണ്ട്. സുന്ദര യു ഡി എഫ് അനുഭാവിയാണ്.

കെ സുരേന്ദ്രന്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് കഴിഞ്ഞ മാർച് 21ന് യുവമോർച മുൻ സംസ്ഥാന ട്രഷററും കെ സുരേന്ദ്രന്റെ സഹചാരിയുമായ കോഴിക്കോട് സ്വദേശി സുനിൽ നായിക്, അശോക് ഷെട്ടി, സുരേഷ് നായിക് എന്നിവരിൽ നിന്ന് സുന്ദര രണ്ടര ലക്ഷം രൂപയും സ്മാർട് മൊബൈൽ ഫോണും കൈപ്പറ്റിയത്.

കെ സുന്ദര ബി ജെ പി ഗ്രാമത്തിൽ നിന്ന് സുരക്ഷിത കോൺഗ്രസ് കേന്ദ്രത്തിൽ

ഭാര്യയും മൂന്ന് മക്കളുമുള്ള സുന്ദര അവരുമായി അകന്ന് മാതാവിനൊപ്പം പട്രെയിലായിരുന്നു താമസം. സ്വന്തം ആവശ്യങ്ങൾക്ക് കർണാടകയിൽ പോയ സുന്ദര കൊടകര കുഴൽപ്പണ ഇടപാട് വിവരങ്ങൾ അറിഞ്ഞതിനെത്തുടർന്ന് താനും ബി ജെ പി നേതാക്കളുമായി നടത്തിയ പണമിടപാട് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നോടെ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴിനൽകി. കാസർകോട് ഡിവൈ എസ് പി പിപി സദാനന്ദന്റെ നേതൃത്വത്തിൽ ബദിയടുക്ക ഇൻസ്പെക്ടർ കെ സലീം സുന്ദരയുടെ വിശദ മൊഴിയെടുത്തു.

മഞ്ചേശ്വരം എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ നിർബന്ധിച്ച് പത്രിക പിൻവലിപ്പിച്ചതാണെന്നും പകരമായി പണം കൈപ്പറ്റിയെന്നുമുള്ള സുന്ദരയുടെ മൊഴിപ്രകാരം ജനപ്രാതിനിധ്യ നിയമം117 (ബി,ഇ) വകുപ്പുകൾ അനുസരിച്ച് കോഴ നൽകിയ നേതാക്കൾക്കെതിരെയാണ് കേസ്. മൊഴിയിൽ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ട്. രണ്ട് ലക്ഷം രൂപ മാതാവിന്റെ കൈയിലും അരലക്ഷവും 15000 രൂപ വിലയുള്ള ഫോണും തന്നേയും ഏല്പിച്ചുവെന്നാണ് മൊഴി. 15 ലക്ഷം രൂപയും കർണാടകയിൽ വൈൻ ഷാപുമാണ് താൻ ആവശ്യപ്പെട്ടതെന്നും.

Keywords:  Kerala, News, Kasaragod, Top-Headlines, BJP, K.Surendran, Manjeshwaram, Police, Case, Election, Bribe, Political party, K Sundara, Politics, Congress, Soopy Vanimel, K Sundara safe Congress center from BJP village.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL