മൂന്ന് പഞ്ചായത്തിൽ വ്യാഴാഴ്ച ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപോർട് ചെയ്തില്ല; രണ്ട് പഞ്ചായത്തിൽ ഓരോ രോഗികൾ വീതം

കാസർകോട്: (www.kasargodvartha.com 10.06.2021) കോവിഡുമായി ബന്ധപ്പെട്ട് കാസർകോട് നിന്നും വരുന്നത് സന്തോഷ വാർത്ത. മൂന്ന് പഞ്ചായത്തിൽ വ്യാഴാഴ്ച ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപോർട് ചെയ്തില്ല. രണ്ട് പഞ്ചായത്തുകളിൽ ഓരോ കോവിഡ് കേസുകൾ വീതം മാത്രമാണ് റിപോർട് ചെയ്തത് എന്നതും ആശ്വാസകരമാണ്.

മീഞ്ച, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലാണ് ഒരു കേസ് പോലും റിപോർട് ചെയ്യാതിരുന്നത്. ബെളളൂർ, വോർക്കാടി പഞ്ചായത്തിൽ മാത്രമാണ് ഓരോ കേസുകൾ റിപോർട് ചെയ്തത്. തൃക്കരിപ്പൂർ -3, ദേലംപാടി - 3, മടിക്കൈ - 4 പഞ്ചായത്തുകളിൽ നാലിനും മൂന്നിനും ഇടയിൽ കേസുകളേ ഉള്ളു എന്നതും ആശ്വാസം പകരുന്നതാണ്.

In three panchayats, not a single COVID positive case was reported on Thursday

ചെങ്കള - 36, ചെമ്മനാട് - 35 പഞ്ചായത്തുകൾ ആണ് കൂടുതൽ കേസുകളുമായി മുന്നിലുള്ളത്. ഈ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പ് ശക്തമായ ജാഗ്രത പുലർത്തുന്നുണ്ട്.

ഇത് കൂടാതെ 15 പഞ്ചായത്തുകളിൽ 5 നും10 നും ഇടയിൽ കേസുകളേ ഉള്ളുവെന്നതും രോഗവ്യാപനം കുറയുന്നുവെന്നതിൻ്റെ തെളിവാണ്.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Report, Test, Panchayath, In three panchayats, not a single COVID positive case was reported on Thursday.
< !- START disable copy paste -->


Post a Comment

Previous Post Next Post