ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റിയാക്കാൻ ചർച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി; ഇതിന് ബഹുനിലകെട്ടിടവും ആവശ്യം; മറുപടി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ സബ്‌മിഷന്

തിരുവനന്തപുരം: (www.kasargodvartha.com 10.06.2021) ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റിയാക്കാൻ ചർച ചെയ്‌ത്‌ ഉചിതമായ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ യുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെങ്കിൽ ബഹുനിലകെട്ടിടം പുതുതായി നിർമിക്കണം. ഈ ആശുപത്രി നിലവിൽ കാസർകോട് ജനറൽ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായാണ് പ്രവർത്തിച്ചുവരുന്നത്. ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ വന്നാൽ മാത്രമാണ് എച് എം സി രൂപീകരിക്കാൻ സാധിക്കുക.

Health Minister to discuss decision to make Tata Hospital a specialty; It also requires a multi-storey building; Reply to Submission by Adv. CH Kunjambu

ഇവിടത്തേക്ക് പുതുതായി അനുവദിച്ച 39 ഡോക്ടർമാരുടെ തസ്തികകളിൽ 16 എണ്ണം സ്പെഷ്യാലിറ്റി വിഭാഗം തസ്തികകളാണ്. ജനറൽ മെഡിസിൻ, പൾമനോളജി, അനസ്തേഷ്യ, പീഡിയാട്രീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് തസ്തികകൾ അനുവദിച്ചത്. ഈ വിഭാഗങ്ങളിലായി ഒമ്പത് ഡോക്ടർമാർ നിലവിൽ സേവനമനുഷ്ഠിക്കുന്നു. അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡികൽ ഓഫീസർ, ആർ എം ഒ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയും പി എസ് സി മുഖേന നിയമിച്ചു. ആശുപത്രിയിൽ ആവശ്യമായ സ്റ്റാഫ് നഴ്സ്മാരുടെ സേവനവും ലഭ്യമാണ്. അധികമായി ആവശ്യം വരുന്ന തസ്തികകൾ എൻ എച് എം മുഖേന ലഭ്യമാക്കി വരുന്നു. നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും എക്സ്റേ സൗകര്യവും ലഭ്യമാണ്.

ഇതുവരെ 2000 ഓളം രോഗികൾ കോവിഡ് ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ അത്യാസന്ന അവസ്ഥയിലുള്ള രോഗികൾക്കായുള്ള റഫറൽ ആശുപത്രിയായാണ് പ്രവർത്തിച്ചുവരുന്നത്. ആശുപത്രിയിൽ ഒരു ക്യാബിനിൽ അഞ്ച് കിടക്കകൾ വീതം ആകെ 540 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 90 കിടക്കകളിൽ സെൻട്രലൈസ്ഡ് ഓക്സിജെൻ വിതരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒമ്പത് കിടക്കകൾ ക്രിടികൽ ഐ സി യു വെന്റിലേറ്ററുകളോട് കൂടി സജ്ജമാക്കിയിട്ടുണ്ട്.

ക്യാബിനുകളിൽ ചിലതിൽ മഴ പെയ്യുമ്പോൾ ചോർച അനുഭവപ്പെടുന്നുണ്ട്. ചിലത് ടാറ്റ കമ്പനി പരിഹരിക്കുകയും മറ്റുള്ളവയുടെ പരിഹരിക്കുന്നതിനുള്ള നടപടികൾ കമ്പനി അധികൃതർ ചെയ്തുവരുന്നുവെന്നും മന്ത്രി പറഞ്ഞു.


ബേക്കൽ ടൂറിസം പദ്ധതിയുടെ ചുമതല ബി ആർ ഡി സിക്കെന്ന് ടൂറിസം മന്ത്രി

തിരുവനന്തപുരം: ബേക്കൽ ടൂറിസം പദ്ധതിയുടെ ചുമതല ബി ആർ ഡി സിക്കെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ബേക്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വികസന സാധ്യതകൾ ചർച ചെയ്യുന്നതിനായി കാസർകോട്ട് ഉടൻ ഒരു യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala, News, Kasaragod, Development project, Bekal, Tourism, Health-minister, Minister, Hospital, Health Minister to discuss decision to make Tata Hospital a specialty; It also requires a multi-storey building; Reply to Submission by Adv. CH Kunjambu.
< !- START disable copy paste -->


Post a Comment

Previous Post Next Post