Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

നിര്‍ധന രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയൊരുക്കി ദേളി സഅദിയ്യയും എച് എന്‍ സി ആശുപത്രിയും കാരുണ്യത്തിന്റെ മാതൃക തീര്‍ക്കുന്നു

Deli Saadiya HNC Hospital provide free Covid treatment #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 03.06.2021) നിര്‍ധന രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയൊരുക്കി ദേളി സഅദിയ്യയും എച് എന്‍ സി ആശുപത്രിയും കാരുണ്യത്തിന്റെ മാതൃക തീര്‍ക്കുന്നു. സ്വകാര്യ മേഖലയില്‍ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന നിര്‍ധനര്‍ക്കാണ് ഇവിടെ ആശ്രയമാകുന്നത്. ദേളി എച് എന്‍ സി ആശുപത്രിയും സൂത് ചാരിറ്റബിള്‍ ട്രസ്റ്റും സഹകരിച്ചുകൊണ്ടാണ് സഅദാബാദില്‍ കോവിഡ് ആശുപത്രി ആരംഭിച്ചത്. സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. 

Deli Saadiya HNC Hospital provide free Covid treatment

പ്രഥമ ഘട്ടത്തില്‍ ഓക്സിജന്‍ സംവിധാനത്തോടെയുള്ള 40 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയില്‍ ജില്ലയില്‍ ആരംഭിക്കുന്ന പ്രഥമ സൗജന്യ ചികിത്സാ കേന്ദ്രമാണിത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍കാരുമായി സഹകരിച്ച് 450 ബെഡുകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രാഥമിക ഘട്ടത്തില്‍ സഅദിയ്യ ഒരുക്കിയിരുന്നു. സുരക്ഷക്ക് ഏര്‍പെടുത്തിയ 300 പോലീസുകാര്‍ക്കും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് താമസമൊരുക്കിയിരുന്നത്. പ്രവര്‍ത്തനത്തില്‍ സഹകാരികളായി എച് എന്‍ സി ആശുപത്രിയും സൂത് ചാരിറ്റബിള്‍ ട്രസ്റ്റും സഅദിയ്യക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ലോക് ഡൗണ്‍ കാലത്ത് നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ജാമിഅ സഅദിയ്യ നടത്തിയതെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം തടയാനായി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റും പെരുന്നാള്‍ കിറ്റും നല്‍കി മാതൃകാ സേവനമാണ് കാഴ്ചവെച്ചതെന്നും കുമ്പോല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ചാരിറ്റി ട്രസ്റ്റ് സെക്രടറി സി എച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, ഡോ. കായിഞ്ഞി, ശിജാസ് മംഗലത്, ഡോ. ഡാനിശ് മുനവ്വര്‍ മുഹമ്മദ് പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹനീഫ് അനീസ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹനീഫ് പയോട്ട, അഭിലാഷ് സംബന്ധിച്ചു.

Keywords: Patient's, Free Treatment, COVID-19, hospital, president, Police, Lockdown, Family, Food, Eid, Secretary, Deli Saadiya HNC Hospital provide free Covid treatment

Post a Comment