കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com 16.06.2021) കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകൾ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാർ കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്.

College student found dead

ബുധനാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

പോസ്റ്റ് മോർടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോവും. സിദ്ദീഖ് - ഖൈറുന്നീസ ദമ്പതികളുടെ ഏകമകളാണ് ശംന.

Keywords: Kerala, News, Kasaragod, Top-Headlines, Death, Seethangoli, Student, College student found dead.
< !- START disable copy paste -->


Post a Comment

Previous Post Next Post