വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ ആർ‌എസ്‌എസിനെയും ബി‌ജെ‌പിയെയും ഫാസിസ്റ്റ് സംഘടനകളെന്ന് വിശേഷിപ്പിച്ചെന്ന സംഭവത്തില്‍ കേന്ദ്ര സർവകലാശാല അധ്യപകൻ്റെ സസ്‌പെൻഷൻ റദ്ദാക്കി; നടപടി ഖേദം പ്രകടിപ്പിച്ചതിനാൽ

കാസർകോട്: (www.kasargodvartha.com 10.06.2021) വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ ആർ‌എസ്‌എസിനെയും ബി‌ജെ‌പിയെയും ഫാസിസ്റ്റ് സംഘടനകളെന്ന് വിശേഷിപ്പിച്ചെന്ന സംഭവത്തില്‍ കേന്ദ്ര സർവകലാശാല അധ്യപകൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഖേദം പ്രകടിപ്പിച്ചതിനാലാണ് അധ്യാപകൻ്റെ സസ്പെൻഷൻ റദ്ദാക്കിയത്.

കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഗിൽബർട് സെബാസ്റ്റ്യന്റെ സസ്‌പെൻഷനാണ് വ്യാഴാഴ്ച റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെയും വിമർശിച്ചിരുന്നു വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കിടേശ്വർലുവാണ് സസ്പെൻഷൻ റദ്ദാക്കിയത്.

Central University teacher's suspension canceled for calling RSS and BJP fascist organizations while taking online classes for students

തന്റെ ഓൺലൈൻ സെഷനിൽ ഉണ്ടായ തെറ്റായ പരാമർശത്തിൽ ഖേദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം. കേന്ദ്ര സർവകലാശാല നിയോഗിച്ച മൂന്നംഗ കമീഷൻ മുമ്പാകെയാണ് ക്ഷമാപണ അപേക്ഷ നൽകിയത്.

കേന്ദ്ര സിവിൽ സർവീസസ് (പെരുമാറ്റം) ചട്ടങ്ങളുടെ (സിസിഎസ് ചട്ടങ്ങൾ) ചട്ടം 9 പ്രകാരം സർക്കാരിനെ വിമർശിച്ചതിന് ഇന്‍റർനാഷണൽ റിലേഷൻസ് ആന്‍റ് പൊളിറ്റിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായ സെബാസ്റ്റ്യനെ മെയ് 17 ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

ആർ‌എസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി വൈസ് ചാൻസലർക്ക് പരാതി നൽകിയതിനെ തുടർന്നാണ് സർവകലാശാല നടപടി സ്വീകരിച്ചത്.

Keywords: Kerala, News, Kasaragod, Central University, Teacher, Suspension, School, University, Central University teacher's suspension canceled for calling RSS and BJP fascist organizations while taking online classes for students.
< !- START disable copy paste -->


Post a Comment

Previous Post Next Post