കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡികല്‍ ഉപകരണങ്ങള്‍ നല്‍കി ബില്‍ഡപ് കാസര്‍കോടിന്റെ കാരുണ്യഹസ്തം

കാസർകോട്: (www.kasargodvartha.com) ബിൽഡപ് കാസർകോട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡികൽ ഉപകരണങ്ങൾ കൈമാറി. ഫോഗ് മെഷീൻ, സാനിറ്റൈസർ, നെബു ലൈസർ, ഓക്സോമീറ്റർ, പി പി കിറ്റ്, മാസ്‌ക്, ഗ്ലൗസ്, ക്യാപ് എന്നിവയാണ് നൽകിയത്.

kasaragod, COVID-19, District Collector ,president, Corona, Buildup Kasargod handed over medical equipment for COVID defense operations

ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന് ജനറൽ സെക്രടറി ഡോ. ശെയ്ഖ് ബാവ സേട്, വർകിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ എന്നിവരാണ് കൈമാറിയത്‌. തുടർന്ന് ജില്ലാ മെഡികൽ ഓഫീസർ ഡോ. രാജൻ കെ ആർ ബിൽഡപ് കാസർകോട് ഹെൽപ് ഡെസ്‌ക് വളണ്ടിയർമാർക്ക് കൈമാറി.

സുലൈഖ മാഹിൻ, ഹാരിസ് ഖദീരി, അർശാദ് പൊവ്വൽ, ഹകീം പ്രിൻസ്, റിയാസ് കുന്നിൽ, ശഹീൻ തളങ്കര, ശംസീർ അട്ക്കത്ത് ബയൽ സംബന്ധിച്ചു.

Keywords: kasaragod, COVID-19, District Collector ,president, Corona, Buildup Kasargod handed over medical equipment for COVID defense operations
< !- START disable copy paste -->

Post a Comment

Previous Post Next Post