ഭാസ്കർ ഷെട്ടി വധം: ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം

മംഗളൂരു: (www.kasargodvartha.com 08.06.2021) പ്രവാസി വ്യവസായിയും ഉടുപ്പിയിലെ സ്റ്റാർ ഹോടെൽ ഉടമയുമായിരുന്ന ഇന്ദ്രാണിയിലെ ഭാസ്കർ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് ഉടുപ്പി ജില്ല സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, ജ്യോത്സ്യൻ നിരഞ്ജൻ ഭട്ട് എന്നിവർക്കാണ് ജഡ്ജ് ജെ എൻ സുബ്രഹ്മണ്യ ശിക്ഷ വിധിച്ചത്.

Bhaskar Shetty murder: Wife, son, astrologer imprisoned

തെളിവുകൾ നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ട നിരഞ്ജൻ ഭട്ടിന്റെ പിതാവ് ശ്രീനിവാസ് ഭട്ട് കേസിന്റെ വിചാരണവേളയിൽ മരണപ്പെട്ടിരുന്നു.
പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ശാന്താറാം ഷെട്ടി കോടതിയിൽ ഹാജരായി.

രാജ്യശ്വരി ജാമ്യത്തിൽ ഇറങ്ങി പുറത്താണ്. മറ്റു രണ്ടു പ്രതികളും വിചാരണ തടവുകാരായി ബംഗളൂരു ജയിലിൽ കഴിയുകയാണ്. 2016 ജൂലൈ 28നാണ് കേസിനാസ്പദ സംഭവം. ഭാര്യയും മകനും ചേർന്ന് അപായപ്പെടുത്തിയ ശേഷം ജ്യോത്സ്യൻ നിരഞ്ജൻ ഭട്ടിന്റെ സഹായത്തോടെ മൃതദേഹം ഹോമകുണ്ഠത്തിൽ ദഹിപ്പിച്ച് ഭസ്മമാക്കി ചാക്കുകളിൽ കെട്ടി പുഴയിൽ പല ഭാഗങ്ങളിൽ ഒഴുക്കി എന്നായിരുന്നു കേസ്. 

മകനെ കാണാനില്ലെന്ന് കാണിച്ച് ജൂലൈ 31ന് ഭാസ്കര ഷെട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Keywords: Mangalore, News, Karnataka, Murder, Murder-case, Wife, Son, Jail, Court order, Top-Headlines, Bhaskar Shetty murder: Wife, son, astrologer imprisoned.
< !- START disable copy paste -->

Post a Comment

Previous Post Next Post