കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2021) ഏറെ ദുരൂഹതകൾക്ക് വഴി തുറന്ന പുല്ലൂർ പൊളളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് തിരശീലയിട്ട അമ്പലത്തറ സി ഐ രാജീവൻ വലിയവളപ്പിലിനും അന്വേഷണ സംഘത്തിനും ഇനി അഭിമാനിക്കാം. ഏപ്രിൽ 19 ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ 44 ദിവസങ്ങൾക്കുശേഷമാണ് പൊലീസ് കണ്ടെത്തിയത്. അഞ്ജലിയെ കണ്ടെത്താൻ പൊലീസും സംഘവും സഞ്ചരിച്ചത് നിരവധി ഇടങ്ങളിലേക്കായി 4,000 കിലോമീറ്ററിലധികം ദൂരം ആണ്.
അഞ്ജലിയുടെ തിരോധാനത്തെ ലൗ ജിഹാദിലേക്ക് തിരിച്ചുവിടാൻ ഒരു വിഭാഗം നടത്തിയ ശ്രമമാണ് അന്വേഷണം ആദ്യഘട്ടത്തിൽ വൈകാൻ കാരണമായത്. ഒരു ലൗജിഹാദിന് വേണ്ട ചില സൂചനകൾ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നൽകിയിരുന്നു. അത് തന്ത്രമായിരുന്നോയെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയായുള്ളത്.
അഞ്ജലിയുടെ തിരോധാനത്തെ ലൗ ജിഹാദിലേക്ക് തിരിച്ചുവിടാൻ ഒരു വിഭാഗം നടത്തിയ ശ്രമമാണ് അന്വേഷണം ആദ്യഘട്ടത്തിൽ വൈകാൻ കാരണമായത്. ഒരു ലൗജിഹാദിന് വേണ്ട ചില സൂചനകൾ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നൽകിയിരുന്നു. അത് തന്ത്രമായിരുന്നോയെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയായുള്ളത്.
ഹൈദരാബാദിൽ നിന്നും തെലുങ്കാനയിലേക്ക് അമ്പലത്തറ പൊലീസ് സംഘം എത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ജലിയുടെ അമ്മാവനും പൊലീസിനൊപ്പം ഉണ്ട്. അന്വേഷണം 44 ദിവസം പിന്നിടുമ്പോഴാണ് തെലങ്കാനയിലെ മണികോണ്ട മുനിസിപാലിറ്റിയിൽ നർസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്നാംപൂർ ഹുദ എന്ന ചെറുപട്ടണത്തിലെ ലോഡ്ജിൽ അഞ്ജലി ഉണ്ടെന്ന വിവരം അമ്പലത്തറ പൊലീസിന് ലഭിക്കുന്നത്.
ഇതേതുടർന്ന് തെലുങ്കാന പൊലീസുമായി സി ഐ രാജീവൻ വാഴവളപ്പ് ബന്ധപ്പെടുകയും തിങ്കളാഴ്‌ച വൈകിട്ട് നാലു മണിയോടെ നരസിംഗി സ്റ്റേഷനിലെ ഇൻസ്പെക്ടർ മദനം ഗംഗാധർ അഞ്ജലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതോടെ അഞ്ജലിയെ കണ്ടെത്താനുള്ള അന്വേഷണം അവസാനിച്ചെങ്കിലും ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങൾക്കും വരും മണിക്കൂറുകളിൽ ഉത്തരംകിട്ടും. ജീവിതത്തിൽ ഇതുവരെ ദൂരയാത്ര ചെയ്യാത്ത അഞ്ജലി ഇത്രയും കിലോമീറ്ററുകൾ താണ്ടി പ്രമുഖ കമ്പ്യൂടർ സോഫ്റ്റ് വെയർ നിർമാണ കമ്പനികളുടെ ആസ്ഥാനമായ മണികൊണ്ടയിലെത്തിയത് ചില ലക്ഷ്യങ്ങളോടെയാണെന്നാണ് കരുതുന്നത്. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ എന്തെങ്കിലും ഒരു തൊഴിൽ നേടി ഒറ്റയ്ക്ക് ജീവിക്കുകയെന്നതായിരിക്കണം അഞ്ജലിയുടെ ലക്ഷ്യം എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ മണികൊണ്ട തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സമർത്ഥരായ ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. രണ്ട് ദിവസം മുൻപ് ഹൈദരാബാദിലേക്ക് പോയ അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അജ്ഞലി തെലങ്കാനയിലുള്ളതായി സ്ഥിരീകരിച്ചത്.
ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് ഏപ്രിൽ 19 ന് അഞ്ജലി നാടുവിട്ടുന്നത്. വിവാഹത്തിനായി കരുതിയ പത്ത് പവൻ ആഭരണങ്ങളുമായാണ് അഞ്ജലി പോയത്.
19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത്. അന്ന് തന്നെ ചെന്നൈ മംഗളൂരു എക്സ്പ്രസിൽ ചെന്നൈയിലേക്ക് യാത്രതിരിച്ചു. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടിരുന്നു. ചെന്നൈയിലെത്തിയ അഞ്ജലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈൽ കടയിൽ നിന്നും പുതിയ സിം കാർഡെടുക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖ നൽകാത്തതിനാൽ സാധിച്ചില്ല. തുടർന്ന് തൻ്റെ മൊബൈൽ ഫോൺ അതേ കടയിൽ വിൽക്കുകയായിരുന്നു. തുടർന്ന് 20-ാം തിയ്യതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയിൽവേ സ്റ്റേഷൻ സി സി ടി വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ചെന്നൈയിൽ അഞ്ജലി വിറ്റ മൊബൈൽ ഫോൺ മറ്റൊരാൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണം ചെന്നൈയിലേക്ക് നീങ്ങിയത്. ഏപ്രിൽ 26 നാണ് സൈബർ സെൽ മൊബൈൽ ലൊകേഷൻ കണ്ടെത്തുന്നത്. തുടർന്ന് ഏപ്രിൽ 27 ന് അമ്പലത്തറ പൊലീസ് ചെന്നൈയിലേക്ക് പോയി. പിന്നീട് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും അഞ്ജലിയെ പിന്തുടർന്ന അന്വേഷണ സംഘത്തെ അഞ്ജലി സമർത്ഥമാ കുഴക്കിയിരുന്നു.
21 ന് ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് അഞ്ജലി ടികെറ്റ് ബുക് ചെയ്തതായി കണ്ടെത്തിയെങ്കിലും ടി ടി ആർ രജിസ്റ്ററിൽ അങ്ങനെയൊരാൾ യാത്ര ചെയ്തതായി രേഖകളില്ലെന്നാണ് അന്വേഷണത്തിൽ അന്ന് വ്യക്തമായത്.
ഇതോടെ അന്വേഷണം വഴിമുട്ടി. തുടർന്ന് അമ്പലത്തറ പൊലീസ് ലുകൗട് നോടീസ് പുറത്തിറക്കി. തെലങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലുങ്കാനയിൽ വഴിയോരങ്ങളിൽ പതിപ്പിച്ച ലുകൗട് നോടീസിലെ പെൺകുട്ടി ഹുദയിലെ ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ അഞ്ജലിയുടെ തിരോധാനത്തിന് ഉത്തരമാവുകയായിരുന്നു. അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന് ഇത് അഭിമാനനേട്ടവുമായി. തക്ക സമയത്ത് ലുകൗട് നോടീസ് പുറപ്പെടുവിച്ചത് കേസിൻ്റെ പുരോഗതിക്ക് സഹായകമായി.
ചൊവ്വാഴ്ച രാത്രിയോടെ അന്വേഷണ സംഘം മണി കൊണ്ടയിലെത്തും. ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിനൊപ്പം എസ് ഐ മധുസൂദനൻ കെ വി, വനിതാ എസ് ഐ പി ഒ രതി, എസ് സി പി ഒ ബാബു എന്നിവരാണ് അഞ്ജലിയെ കൊണ്ടുവരാൻ മണി കൊണ്ടയിലേക്ക് പോയത്. ബുധനാഴ്ച രാത്രിയോടെ തിരിച്ചെത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
അതിനിടെ ഹൈദരാബാദിൽ അന്വേഷണത്തിലേർപ്പെട്ട പൊലീസ് സംഘം വിവരമിഞ്ഞ് തെലങ്കാനയിലെത്തി അഞ്ജലിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ട്രെയിനിലാണ് ഇവിടെയെത്തിയതെന്ന് പെൺകുട്ടി പറയുന്നു. മറ്റ് ചോദ്യങ്ങളോടെല്ലാം ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വളരെ സന്തോഷവതിയായാണ് പെരുമാറ്റം.
Keywords: Kerala, News, Kanhangad, Top-Headlines, Missing, Case, Police, Woman, Bride, Hyderabad, Answers to many questions to be obtained from Anjali found 44 days later; A setback for those who campaigned for love jihad.
< !- START disable copy paste -->