മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനത്തില്‍ വന്‍ കുലുക്കം; 8 പേര്‍ക്ക് പരിക്ക്

മുംബൈ: (www.kasargodvartha.com 08.06.2021) മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനത്തില്‍ വന്‍ കുലുക്കം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 123 യാത്രക്കാരുമായി പോയ മുംബൈ-കൊല്‍ക്കത്ത വിമാനത്തിലാണ് പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെടുന്നത്. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി ആണ് വിമാനത്തില്‍ കുലുക്കം ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി വിസ്താര അധികൃതര്‍ അറിയിച്ചു.

Mumbai, News, Top-Headlines, Injured, Hospital, Accident, National, Flight, 8 injured as Mumbai-Kolkata flight hits severe turbulence

Keywords: Mumbai, News, Top-Headlines, Injured, Hospital, Accident, National, Flight, 8 injured as Mumbai-Kolkata flight hits severe turbulence

Post a Comment

Previous Post Next Post