city-gold-ad-for-blogger
Aster MIMS 10/10/2023

കൊന്നകാട് ദേവഗിരിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.05.2021) കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവ ഗിരിയിലെ പരേതനായ കാര്യന്റെയും പുത്തരിച്ചിയുടെയും മകൻ രഘു (41), ദേവഗിരിയിലെ വിശ്വാമിത്രന്റെ ഭാര്യ ലീല (45) എന്നിവരെയാണ് അടുത്തടുത്ത വീടുകളിലായി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
                                                                              
കൊന്നകാട് ദേവഗിരിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

രഘു സ്വന്തം വീടിന്റെ അടുക്കളയിലെ കോൺക്രീറ്റു സ്ലാബിൽ തൂങ്ങിയും ലീല അവരുടെ വീട്ടിൽ കിടപ്പ് മുറിയിൽ നിലത്തുമാണ് മരിച്ച നിലയിൽ ഉണ്ടായിരുന്നത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ചു വാർഡ് മെമ്പർ പി സി രഘുനാഥൻ നായർ സ്ഥലത്തെത്തി വിവരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു.

വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ സ്ഥലത്തെത്തി. രഘുവിന്റെ മൃതദേഹം എസ് ഐ ജി കുമാറും ലീലയുടേത് എസ് ഐ ബാബു മോനും ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌ മോർടം നടപടിക്കൾക്കായി മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സി ഐ ജോസ് കുര്യൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഇരുവരുടെയും മരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

മരിച്ച രഘു അവിവാഹിതനാണ്. മാധവൻ, സുന്ദരൻ, ബിന്ദു, ലക്ഷ്മി, സിന്ധു എന്നിവർ സഹോദരങ്ങളാണ്.

മനു, അനീഷ് എന്നിവർ ലീലയുടെ മക്കളാണ്.

അവിവാഹിതനായ രഘുവും വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ച ലീലയും തമ്മിൽ അടുപ്പത്തിലായിരുന്നതായി പറയുന്നു. രഘുവിന്റ അമ്മാവന്റെ ഭാര്യയാണ് ലീല. ഇരുവരും ഒരുമിച്ചു താമസവും ഉണ്ടായിരുന്നു. വ്യാഴാഴ്ച് രാത്രി വൈകിയും ഇരുവരും ലീലയുടെ വീട്ടിൽ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.
വെള്ളരിക്കുണ്ട് എസ്. ഐ. ബാബു മോൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.



കൊന്നകാട് ദേവഗിരിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


Keywords:  Vellarikundu, Kasaragod, Kerala, News, Dead,Dead body, Police, Top-Headlines, Two relatives found dead under mysterious circumstances in Konnakkad Devagiri.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL