Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷദ്വീപിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി ഹെഡ് പോസ്റ്റോഫീസ് സമരം നടത്തി

The PDP staged a strike demanding the rescue of Lakshadweep in front of head post office #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.05.2021) ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററെ ഉടനെ തിരിച്ചുവിളിക്കണം, ലക്ഷദ്വീപിനെ രക്ഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പിഡിപി കാസർകോട് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിഡിപി സെന്‍ട്രല്‍ ആക്ഷന്‍ കമിറ്റി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സമരം.

The PDP staged a strike demanding the rescue of Lakshadweep in front of head post office

വന്‍കിട കുത്തക കോര്‍പറേറ്റുകള്‍ക്ക് ലക്ഷദ്വീപില്‍ പഞ്ചനക്ഷത്ര ഹോടെലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി, ലക്ഷദ്വീപിലെ ജനങ്ങളെ പിഴുതെറിയാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ നടത്തുന്നതെന്നും ഏകാധിപതിയെ പോലെ പെരുമാറി ജനങ്ങളുടെ മനസ്സില്‍ അശാന്തിയുടെ വിത്തുകള്‍ പാകുകയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നതെന്നും പിഡിപി ജില്ലാ കമിറ്റി കുറ്റപ്പെടുത്തി.

പിഡിപി സംസ്ഥാന സെക്രടറി പിഎം സുബൈര്‍ പടുപ്പ് ഉദ്‌ഘാടനം ചെയ്‌തു. പി ടി യു സി സംസ്ഥാന സെക്രടറി യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രടറിമാരമായ അജിത് കുമാര്‍ ആസാദ്, എസ് എം ബശീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന കമിറ്റി അംഗം മൊയ്‌തീൻ ബേക്കല്‍, ജില്ലാ വൈസ് പ്രസിഡന്‍റ് കെ പി മുഹമ്മദ് ഉപ്പള, സെക്രടറി ശാഫി ഹാജി അഡൂര്‍, ജോയിന്‍റ് സെക്രടറിമാരായ ശാഫി സുഹ്‌രി, ശാഫി കളനാട്, ജാസിർ പൊസോട്ട്, പിടിയൂസി ജില്ലാ സെക്രടറി സിദ്ദീഖ് ബത്തൂല്‍, മൂസ അടുക്കം, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക ഓണ്‍ലൈനിലൂടെ സമരത്തിന് അഭിവാദ്യം അറിയിച്ചു. ഉദുമ മണ്ഡലം സെക്രടറി ഇബ്രാഹിം കോളിയടുക്ക സ്വാഗതവും ഖാലിദ് ബാശ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Protest, Government, Political party, PDP, Post Office, The PDP staged a strike demanding the rescue of Lakshadweep in front of head post office.
< !- START disable copy paste -->


Post a Comment