Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് സ്വന്തമായി ഓക്‌സിജൻ പ്ലാന്റ്; ടെൻഡർ നടപടികൾ ആരംഭിച്ചു

Tender procedures have started for oxygen plant in kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 09.05.2021) പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാൻ്റിൻ്റെ ടെൻഡർ നടപടി തുടങ്ങി. ജില്ലാ പഞ്ചായത്തിനു കീഴിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. ചട്ടഞ്ചാൽ വ്യവസായ പാർകിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

Kasaragod, Chattanchal, District-Panchayath, Tender, District Collector, Kerala, Malayalam, News,Tender procedures have started for oxygen plant in Kasaragod



അതിർത്തി ജില്ലയെന്ന പ്രത്യേകതയും ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസർകോട് മെഡികൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ ലഭ്യതയും മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും.

ഇ - ടെൻഡർ വഴിയാണ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെൻഡർ സമർപിക്കേണ്ട അവസാന തീയ്യതി. പ്ലാൻ്റിൻ്റെ സിവിൽ പ്രവൃത്തികൾ നിർമിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. പ്ലാൻ്റ് എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.

അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ ഡോ: ഡി സജിത് ബാബു, കെ ഡി പി സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ, സി പി സി ആർ ഐ സീനിയർ സയിൻ്റിസ്റ്റ് ഡോ. സി തമ്പാൻ, ജില്ല പഞ്ചായത്ത് സെക്രടറി പി നന്ദകുമാർ, ഫിനാൻസ് ഓഫീസർ കെ സതീശൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Chattanchal, District-Panchayath, Tender, District Collector, Kerala, Malayalam, News,Tender procedures have started for oxygen plant in Kasaragod.
< !- START disable copy paste -->

Post a Comment