കാഞ്ഞങ്ങാട് നിന്ന് അഞ്ച് സിലിൻഡെറുകൾ ഉടൻ എത്തിച്ചതുകൊണ്ടാണ് സഹകരണ ആശുപത്രിയിലെ മൂന്ന് രോഗികളുടെ ജീവൻ രക്ഷിക്കാനായത്. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിൻഡെറുകളും എത്തി. സ്വകാര്യ ആശുപത്രി സ്വന്തം നിലയിലാണ് 15 സിലിൻഡെറുകൾ എത്തിച്ചത്. ഇവിടെ എട്ട് പേർക്കായിരുന്നു ഓക്‌സിജൻ വേണ്ടിയിരുന്നത്. ഇതിൽ അഞ്ച് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
കണ്ണൂരിൽ നിന്നും മംഗളൂറിൽ നിന്നുമാണ് ഓക്‌സിജൻ സിലിൻഡെറുകൾ നഗരത്തിലെ ആശുപത്രികളിലേക്ക് എത്തിക്കുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് ആവശ്യമായതിന്റെ മൂന്നിലൊന്ന് മാത്രമാണ് ലഭിച്ചത്. മംഗളൂറിൽ നിന്ന് ഓക്‌സിജൻ ലഭിക്കുന്നുമില്ല. കേരളത്തിലേക്കുള്ള ഓക്സിജൻ തടഞ്ഞു കൊണ്ട് ദക്ഷിണ കന്നഡ ഡെപ്യുടി കമീഷണർ നിർദേശം നൽകിയിരിക്കുകയാണ്.
ഇത് മൂലം പ്രതിസന്ധിയിലായത് രോഗികളാണ്. സ്വന്തമായി ഓക്‌സിജൻ പ്ലാന്റ് ഇല്ലാത്തതും കാസർകോടിന് തിരിച്ചടിയായി. എന്നാൽ പ്രതിസന്ധി ഉടൻ തീരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി തിങ്കളാഴ്ച ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ റൂമും സജ്ജമാക്കി. കാഞ്ഞങ്ങാട് സയൻസ് പാർകിലെ ഡി പി എം എസ് യുവിലാണ് 24 മണിക്കൂറും ഓക്സിജൻ വാർ റൂം പ്രവർത്തിക്കുക.
ജില്ലാ പഞ്ചായത്തിന്റെ കീഴിൽ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ സഹായത്തോടെ കാസർകോട്ട് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യ മേഖലയിൽ കടുത്ത അവഗണനയാണ് ജില്ല നേരിടുന്നത്. കാസർകോട്ടെ ഓക്‌സിജൻ ക്ഷാമം സംസ്ഥാനം മുഴുവൻ ചർചയായതോടെ ഇക്കാര്യത്തിൽ സ്ഥിരമായി ഒരു പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Kasaragod, Kerala, Malayalam, News, Hospital, Patient's, COVID-19, Kannur, Kanhangad, Mangalore, District-Panchayath, Temporary solution to oxygen shortage in Kasargod hospitals; The district in anticipation as the whole state debated.< !- START disable copy paste -->