Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജും അടച്ചതോടെ റാകെറ്റുകൾ സജീവം; ബേക്കലിൽ വൻ സ്പിരിറ്റ് - മദ്യവേട്ട

Rackets active in Kerala as bars and beverages close following COVID; Great Spirit - Alcohol Hunt in Bekal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 01.05.2021) കേരളത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജും അടച്ചതോടെ റാകെറ്റുകൾ സജീവം. ബേക്കലിൽ വൻ സ്പിരിറ്റ് - മദ്യവേട്ട. കാസർകോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ, പി പി ജനാര്‍ദ്ദനനും സംഘവുമാണ് ബേക്കല്‍ മസ്തിക്കുണ്ടില്‍ വച്ച് 150 ലിറ്റര്‍ സ്പിരിറ്റും, 382 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും പിടികൂടിയത്.

                                                                             

  

കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന കെ അരവിന്ദാക്ഷ (43)യെ അറസ്റ്റ് ചെയ്തു. പ്രതിയുടെ കയ്യില്‍ നിന്നും 90,000 രൂപയും മൂന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച പിക്അപ് വാഹനവും പിടിച്ചെടുത്തു.

                                                                               
Kerala, News, Kasaragod, Uduma, Bekal, Police, Liquor, Seized, Spirit-seized, COVID-19, Accuse, Arrest, Vehicle, Custody, Rackets active in Kerala as bars and beverages close following COVID; Great Spirit - Alcohol Hunt in Bekal.

 

സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ ഇ കെ ബിജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി മനോജ്, സി മോഹന്‍കുമാര്‍, ശൈലേഷ് കുമാര്‍, ഡ്രൈവര്‍ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

ബേക്കൽ കോട്ട പരിസരത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ചില തട്ടുകടകൾ ആളൊഴിഞ്ഞ പറമ്പുകൾ, കടൽ തീരം എന്നിവിടങ്ങളിൽ മദ്യം, മയക്കുമരുന്ന്, പാൻമസാലകൾ എന്നിവ വിതരണം ചെയ്തു വരുന്നതായി നാട്ടുകാർ പറയുന്നു.

ജീവിക്കാനായി തട്ടുകട നടത്തി ഉപജീവനം നടത്തുന്നവർക്ക് പോലും ഭീഷണിയാണ് ചില തട്ടുകടയുടെ മറവിലെ മദ്യ-മയക്കുമരുന്ന് വില്പനയെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ മാത്രം കണ്ടത്തി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ട് വെക്കുന്നത്.

Keywords: Kerala, News, Kasaragod, Uduma, Bekal, Police, Liquor, Seized, Spirit-seized, COVID-19, Accuse, Arrest, Vehicle, Custody, Rackets active in Kerala as bars and beverages close following COVID; Great Spirit - Alcohol Hunt in Bekal.
< !- START disable copy paste -->

Post a Comment