Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രഭാത സവാരിക്കിടെ അധ്യാപകൻ കാറിടിച്ചു മരിച്ച തുമ്പില്ലാതിരുന്ന കേസും തെളിയിച്ചു;ഒരിക്കൽ കൂടി നാടിന് അഭിമാനമായി എ സി പി ബാലകൃഷ്ണന്‍ നായര്‍

Proved retd teacher's death case; Once again proud moment for DYSP Balakrishnan Nair#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
- പ്രതിഭാരാജൻ

ഉദുമ: (www.kasargodvartha.com 01.05.2021)  പൊലീസ് സേനയുടെ നെറുകില്‍ ഒരിക്കല്‍കൂടി പൊന്‍ കതിര്‍ ചൂടിക്കൊണ്ട് കാസര്‍കോട്  പാലക്കുന്ന് സ്വദേശിയായ എ സി പി, പി ബാലകൃഷ്ണന്‍ നായര്‍ നാടിന്റെ പ്രശംസക്ക് പാത്രമായി. കാസര്‍കോട്ടെ ക്രമസമാധാന പരിപാലനത്തിന്റെ ചുമതലവഹിക്കുന്ന ഡി വൈ എസ് പിയായിയിരിക്കുമ്പോഴാണ്  തെരെഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തെ കണ്ണൂരിലേക്ക് അയക്കുന്നത്.
                                                                                     
Kasaragod, Kerala, News, Uduma, Case, Police, DYSP, Teacher, Death, Proved retd teacher's death case; Once again proud moment for DYSP Balakrishnan Nair.

പ്രതിയെ കണ്ടെത്താന്‍ കഴിയാതെ തേഞ്ഞു മാഞ്ഞു പോകേണ്ടിയിരുന്ന കേസിനു തുമ്പുണ്ടാക്കാന്‍ സാധിച്ചതു പൊലീസ് സേനക്ക് തന്നെ അഭിമാനമായി. തെരെഞ്ഞെടുപ്പ് തിരക്കിനിടയില്‍ ലഭിച്ച അധിക ചുമതലയുടെ ഭാഗമായി മയ്യലിലെ റിട. അധ്യാപകന്റെ മരണത്തിന് കാരണമായ കേസ് അദ്ദേഹത്തിന് തെളിയിക്കാന്‍ സാധിച്ചത് കാസര്‍കോടിനും അഭിമാനമായി. 

പ്രഭാതസവാരിക്കിടെ വാഹനമിടിച്ചു മരിച്ച റിട. അധ്യാപകന്‍ യു ബാലകൃഷ്ണന്റെ മരണത്തിനു ഉത്തരവാദിയായ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്തീന്‍ കുഞ്ഞാണ് പ്രതി. തിരിച്ചറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനും ബാലകൃഷ്ണന്‍ നായര്‍ക്കായി.                                                                              
2021 ഫെബ്രുവരി 23നായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ റിട്ട. അധ്യാപകനെ റോഡില്‍ ഇടിച്ചിട്ടു കടന്നു കളയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ്  മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ടീമുണ്ടാക്കി അന്വേഷിച്ചു വരുന്നതിനിടയിലാണ് പി ബാലകൃഷ്ണന്‍ നായർക്ക് അന്വേഷണ ചുമതല എത്തിയത്. 

യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു സംഭവം നടന്നത്. സാന്‍ട്രോ കാറാണ് ഇടിച്ചിട്ടു കടന്നതെന്ന നിഗമനത്തില്‍ നിന്നുമാണ് അന്വേഷണം ആരംഭിക്കുന്നത്. 

പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സാന്‍ട്രോ കാറിന്റെ ഉടമസ്ഥരെ തേടിയായിരുന്നു അന്വേഷണം. അന്വേഷണത്തിനൊടുവിലാണ് മൊയ്തീന്‍ കുഞ്ഞിലേക്കെത്തിച്ചേരുന്നത്. 

മൊയ്തീന്‍ കുഞ്ഞിന് ചന്ദനക്കള്ളക്കടത്തുണ്ടെന്നും, ശിവപുരത്തു നിന്നും ചന്ദനം കള്ളക്കടത്തു നടത്താറുണ്ടെന്നും ബാലകൃഷ്ണന്‍ നായര്‍ മനസിലാക്കി. പ്രതിയുടെ കൈവശമുള്ള  കെഎല്‍ 13 എസ് 7764 നമ്പറുള്ള വണ്ടി ഒളിച്ചു വച്ചിരുന്നതായും അറിഞ്ഞു. 

മൊയ്തീന്‍ കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം നിഷേധിച്ചു. എന്നാൽ തന്ത്രപരമായ ചോദ്യം ചെയ്യലിനൊടുവില്‍ സത്യം പുറത്തു പറഞ്ഞു.

ആദൂര്‍ കിന്നിംഗാറിലെ ഒരു വീട്ടില്‍ നിഗൂഡമായി ഒളിച്ചു വെച്ചിരിക്കുന്ന വണ്ടി കാണിച്ചു കൊടുക്കേണ്ടി വന്നു. മയ്യില്‍ പൊലീസിനെ വട്ടം കറക്കിയ ബാലകൃഷ്ണന്‍ മാസ്റ്റർ കേസ് അതോടെ തെളിയുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

കാസര്‍കോട്ടെ ലഹരി മാഫിയകള്‍ക്കിടയിലെ കുറ്റകൃത്യങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കാണിച്ച ശുഷ്‌കാന്തി പ്രതിയിലേക്കെത്തിച്ചേരാന്‍ ബാലകൃഷ്ണന്‍ നായർക്കു തുണയായി. സേവനമികവിന്റെ പേരില്‍ അമ്പതിലധികം ഗുഡ്‌സെർവീസ്  എന്‍ട്രികള്‍ക്കുടമയാണ് ബാലകൃഷ്ണൻ നായർ. 2017ല്‍ ഗുഡ്‌സെർവീസ് എന്‍ട്രിക്കു പുറമെ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി ഇരട്ട ബഹുമതി സ്വന്തമാക്കിയിരുന്നു.

ഭരണഘടനയോട് കൂറുപുലര്‍ത്തിയും, അച്ചടക്കം പാലിച്ചും, ഭീഷണികളെ വകവെക്കാതെയും,  സമൂഹത്തിനിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കാന്‍ ധീരതയോടെ ഇടപെടുകയും, കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബാലകൃഷ്ണന്‍ നായര്‍ പറയുന്നു. 

ക്രമസമാധാന രംഗത്തെ പ്രവര്‍ത്തന മികവിൽ ഒരു കാസര്‍കോടന്‍ മാതൃകയാണ് ഇദ്ദേഹം.  രഹസ്യന്വേഷണവിഭാഗം ഡി വൈ എസ് പി ആയിരിക്കെയാണ് പെരിയ ഗ്രാമീണ ബാങ്ക് കവര്‍ച കേസിലെ പ്രതികളെ പിടികൂടുന്നതിനായുള്ള നിയോഗമുണ്ടാകുന്നത്. പള്ളിക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവര്‍ച, റശീദ് വധം, ഉപേന്ദ്ര വധം തുടങ്ങിയ പ്രമാദങ്ങളായ കാസര്‍കോട്ടെ കേസുകള്‍ക്ക് തുമ്പുണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വളപട്ടണം തെരുവിലെ കൊല, നാറാത്തെ ബോംബ് കേസ്, വളപട്ടണം ബാങ്ക് കവര്‍ച തുടങ്ങിയ വിവാദങ്ങളായ കേസുകള്‍ തെളിയിക്കാനും സാധിച്ചു. 

മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍ എന്ന് അര്‍ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന പൊലീസ് ആപ്തവാക്യത്തിന് ചുവട്ടില്‍ കൃത്യവിലോപം കാണിക്കാതെയുള്ള സ്വയം സമര്‍പണം കണക്കിലെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 2017ലെ റിപബ്ലിക് ദിനത്തില്‍  പൊലീസ് മെഡല്‍ സമ്മാനിച്ചത്.  ഇതേ വര്‍ഷം തന്നെയാണ് ആഗസ്റ്റ് 15ന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണറുമെത്തുന്നത്.
 
20 വര്‍ഷം മുമ്പ് എസ് ഐ ആയി സെർവീസിൽ പ്രവേശിച്ചതിനു ശേഷം ലഭിച്ച സ്ഥാനക്കയറ്റവും, ബഹുമതികളുമെല്ലാം എതു തൊഴിലായാലും ശരി, അതിനായുള്ള ആത്മാർഥത സമ്മാനിക്കുന്ന അംഗീകാരമാണെന്നു കരുതുന്നു ഇദ്ദേഹം.

                                         Kasaragod, Kerala, News, Uduma, Case, Police, DYSP, Teacher, Death, Proved retd teacher's death case; Once again proud moment for DYSP Balakrishnan Nair.
വാഹനമിടിച്ച് മരിച്ച അധ്യാപകൻ ബാലകൃഷ്ണൻ


Kasaragod, Kerala, News, Uduma, Case, Police, DYSP, Teacher, Death, Proved retd teacher's death case; Once again proud moment for DYSP Balakrishnan Nair.
പ്രതി മൊയ്തീൻ കുഞ്ഞി

Keywords: Kasaragod, Kerala, News, Uduma, Case, Police, DYSP, Teacher, Death, Proved retd teacher's death case; Once again proud moment for DYSP Balakrishnan Nair.

< !- START disable copy paste -->

Post a Comment