നിലവിൽ മണിക്കൂറുകൾ മാത്രം ഉപയോഗിക്കാവുന്ന ഓക്സിജൻ മാത്രമാണ് പല സ്വകാര്യ ആശുപത്രികളിലും അവശേഷിക്കുന്നത്. ഗുരുതരമായ സഹചര്യമാണിത്. രോഗികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണാനുള്ള ശക്തി തങ്ങൾക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് എൻ എ നെല്ലിക്കുന്ന് പറഞ്ഞു.
കാസർകോട്ടെ ഗുരുതരമായ സാഹചര്യം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വാർ റൂമിലെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായും എംഎൽഎ അറിയിച്ചു. ഇതിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രടറി ടി കെ ജോസിനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഓക്സിജൻ ഇല്ലാതെ ഒരു രോഗിയും പ്രയാസപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാൻ ആവിശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി എൻ എ നെല്ലിക്കുന്ന് പറഞ്ഞു.
Keywords: Kasaragod, News, Kerala, COVID 19, MLA, Hospital, Doctors, Health, Thiruvananthapuram, Pinarayi-Vijayan, Oxygen shortage in Kasargod; NA Nellikunnu MLA sent a letter to the Chief Minister asking him to intervene effectively.
< !- START disable copy paste -->