കാറും ബൈകും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; ബന്ധുവിന് പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com 04.05.2021) കാറും ബൈകും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ബൈകിൽ സഞ്ചരിക്കുകയായിരുന്ന ഉപ്പള മുസോടിയിലെ സി പി അബ്‌ദുൽ റശീദ്‌ (65) ആണ് മരിച്ചത്. മുഹമ്മദ് അനീസിന് (24) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
                                                                                  
Manjeshwaram, Kasaragod, Kerala, Death, News, Obituary, Accidental Death, Mangalore, Hospital, Police, Investigation, Gulf, One died in car-bike accident; One Injured.


ചൊവാഴ്ച രാവിലെ മഞ്ചേശ്വരം പൊസോട്ടിൽ വെച്ചാണ് അപകടം നടന്നത്. മംഗളൂറിലേക്ക് പോവുന്നതിനിടെ റശീദ് സഞ്ചരിച്ച ബൈകിലേക്ക് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റശീദ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

നീണ്ട കാലം ഗൾഫിലായിരുന്നു റശീദ്‌. പിന്നീട് പ്രവാസം മതിയാക്കി നാട്ടിൽ ഓടോറിക്ഷ ഓടിച്ചു വരികയായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹര്‍ഫീന, ഹര്‍ഫാന്‍.

Keywords: Manjeshwaram, Kasaragod, Kerala, Death, News, Obituary, Accidental Death, Mangalore, Hospital, Police, Investigation, Gulf, One died in car-bike accident; One Injured.
< !- START disable copy paste -->

Post a Comment

Previous Post Next Post