Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓക്സിജെൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കണം: കാസർകോട്ടെ ആരോഗ്യരംഗത്തെ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിക്ക് എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ കത്ത്

NA Nellikunnu MLA's letter to CM on raising health needs in Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.05.2021) ആരോഗ്യ രംഗത്തെ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ച്‌ എൻ എ നെല്ലിക്കുന്ന് എം എൽ എ.

Kasaragod, Malayalam, News, Kerala, Medical College, MLA, Pinarayi-Vijayan, Needs help, COVID-19, Corona, Health-Department, NA Nellikunnu MLA's letter to CM on raising health needs in Kasargod.


കത്തിന്റെ പൂർണരൂപം

സർകാർ മെഡികൽ കോളജ് യാഥാർഥ്യമായിട്ടില്ലെങ്കിലും അതിനു വേണ്ടി നിർമിച്ച കെട്ടിടം കൊറോണയുടെ തുടക്കം മുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിച്ചു വരികയാണ്. 166 ബെഡുകളാണിവിടെയുള്ളത്. ഇവയിൽ 12 ഐ സി യു ബെഡുകളും 22 ഓക്സിജെൻ ബെഡുകളുമുണ്ട്. കാസർകോടിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഓക്സിജെൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 17 വെന്റിലേറ്ററുകൾ ഇവിടെയുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഇൻവാസിവ് വെന്റിലേറ്ററുകളാണ് വേണ്ടത്. പക്ഷെ ഇപ്പോഴുള്ള 9 എണ്ണവും ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്. ഇൻവാസിവ് വെന്റിലേറ്ററുകൾ ഇല്ലാത്തതിന്റെ പേരിലാണ് പല രോഗികളെയും ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്നത്. ഈ വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമാക്കാൻ കാർഡിയോളജിസ്റ്റും, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും അനിവാര്യമാണ്.

കാസർകോട് മെഡികൽ കോളജിൽ ബ്ലഡ് കൾചെർ പരിശോധിക്കാനുള്ള ലാബ് കോവിഡ് ചികിത്സാവേളയിൽ അത്യാവശ്യമാണ്. സ്റ്റാഫുകളുടെ എണ്ണം വിശിഷ്യ നഴ്സിംഗ് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുന്നതും കൂടുതൽ ഗുണകരമാകും - എൻ  എ നെല്ലിക്കുന്ന് കാസർകോട് എം എൽ എ
                                                                                                      
Keywords: Kasaragod, Malayalam, News, Kerala, Medical College, MLA, Pinarayi-Vijayan, Needs help, COVID-19, Corona, Health-Department, NA Nellikunnu MLA's letter to CM on raising health needs in Kasargod.
< !- START disable copy paste -->

Post a Comment