കാസർകോട് വാർത്ത ഇംപാക്ട്: സുരേന്ദ്രൻ ഒറ്റക്കല്ല; ചികിത്സ ഏറ്റെടുത്ത് ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂൾ പൂർവ വിദ്യാർഥികൾ

ചട്ടഞ്ചാൽ: (www.kasargodvartha.com 03.05.2021) ഒന്നിച്ച് കളിച്ചും, ചിരിച്ചും, പഠിച്ചും ബാല്യകാല ജീവിതം തരളിതമാക്കിയ ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലെ 1985 ലെ പത്താം ക്ലാസുകാർ വീണ്ടും ഒത്തുചേർന്നു. എന്നും ചേരുന്നതു പോലെയായിരുന്നില്ല ഇത്. വളരെയധികം നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കൂടിച്ചേരൽ. തങ്ങളോടൊപ്പം ജീവിതയാത്രയിൽ പലതുമായ കൂട്ടുകാരന് ജീവിത ദുരന്തത്തിൽ, കൈത്താങ്ങാവാനായിരുന്നു.

                                                                                
Chattanchal, Kasaragod, Kerala, News, Treatment, School, Lorry, Jeep, Driver, Top-Headlines, Helping Hands, Mangalore, Thiruvananthapuram, Poinachi, Kasargod Vartha Impact: Surendran is not alone; Chattanchal school Old students group Undertaken treatment cost.10-ാം തരത്തിൽ ഒന്നാം ക്ലാസോടെ പാസായ സുരേന്ദ്രൻ കുടുംബ ജീവിതത്തിലെ ദാരിദ്ര്യത്തെ അതിജീവിക്കാൻ ലോറിയിൽ ക്ലീനറായി. പിന്നീട് വാടകയ്ക്കെടുത്ത ജീപിൻ്റെ ഡ്രൈവറുമായി. രണ്ട് പെൺമക്കളും, മകനും ഭാര്യയുമടങ്ങിയ തൻ്റെ കുടുംബം മെല്ലെ കരകയറുമ്പോഴാണ് അജ്ഞാത രോഗത്തിന് സുരേന്ദ്രൻ അടിപ്പെട്ടത്. മംഗളൂറിലെ പ്രശസ്തരായ ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും, ശരീരമാകെ തളർന്ന സുരേന്ദ്രൻ്റെ രോഗമെന്തെന്ന് തിരിച്ചറിയാൻ പറ്റിയിട്ടില്ല.

എന്നാൽ പ്രിയ സഹപാഠികൾ സുരേന്ദ്രനെ കൈവിടാൻ തയ്യാറായില്ല. രോഗം തിരിച്ചറിഞ്ഞ് അർഹമായ ചികിത്സ നൽകാൻ അവർ തീരുമാനിച്ചു. തിരുവനന്തപുരം ശ്രീചിത്രയിലേക്ക് സുരേന്ദ്രനെയെത്തിച്ച് ചികിത്സ നൽകാനാണ് അവരുടെ തീരുമാനം.

10-ാം ക്ലാസിൽ പഠിച്ച വിദ്യാർഥി പ്രതിനിധികളായ ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂൾ മാനജർ കെ മൊയ്തീൻ കുട്ടി ഹാജിയുടെ മകനുമായ ഇഖ്ബാൽ പട്ടുവത്തിൽ, എം ജയകൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഖാദർ, രത്നാകരൻ പനയാൽ, രാഘവൻ വലിയ വീട്ടിൽ, രുഗ്മിണി പൊയിനാച്ചി എന്നിവർ വീട്ടിലെത്തി ആദ്യ സാമ്പത്തിക സഹായം സുരേന്ദ്രന് നൽകി. മാത്രവുമല്ല എല്ലാ കാര്യത്തിനും സുരേന്ദ്രനോടൊപ്പം ഞങ്ങളുണ്ട് എന്ന ഉറപ്പും അവർ നൽകിയിരിക്കുകയാണ്.

Keywords: Chattanchal, Kasaragod, Kerala, News, Treatment, School, Lorry, Jeep, Driver, Top-Headlines, Helping Hands, Mangalore, Thiruvananthapuram, Poinachi, Kasargod News Impact, Kasargod Vartha Impact: Surendran is not alone; Chattanchal school Old students group Undertaken treatment cost.< !- START disable copy paste -->

Post a Comment

Previous Post Next Post