city-gold-ad-for-blogger
Aster MIMS 10/10/2023

വസ്ത്രക്കടയിൽ സ്ത്രീകളടക്കം നിരവധിപേർ കൂട്ടംകൂടിയ ദൃശ്യങ്ങൾ വൈറലായി; ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ഉപ്പള: (www.kasargodvartha.com 04.05.2021) വസ്ത്രക്കടയിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ സ്ത്രീകളടക്കം ജനങ്ങൾ കൂട്ടം കൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കേരള പകർചവ്യാധി നിയന്ത്രണ നിയമപ്രകാരം മഞ്ചേശ്വരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
                                                                         
വസ്ത്രക്കടയിൽ സ്ത്രീകളടക്കം നിരവധിപേർ കൂട്ടംകൂടിയ ദൃശ്യങ്ങൾ വൈറലായി; ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ഉപ്പളയിലെ ഒരു വസ്ത്രക്കടയിൽ ആൾകൂട്ടം വസ്ത്രങ്ങൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനെ പ്രതികൂലിച്ചു കൊണ്ട് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. സാമൂഹ്യഅകലം അടക്കമുള്ള കോവിഡ് പ്രോടോകോളുകൾ പാലിക്കാതെയായിരുന്നു ആളുകൾ കൂട്ടം കൂടിയത്.

നിയമ വിരുദ്ധമായി കൂട്ടം കൂടുന്നവർക്കെതിരെ പകർചവ്യാധി നിയന്ത്രണ നിയമത്തിനു പുറമേ മറ്റു വകുപ്പുകൾ കൂടി ചേർത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

മടക്കര ഹാർബർ, മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകൾ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങൾ കണ്ടെത്താനും ബോധവത്കരണത്തിനും 50 പാരാലീഗൽ വളണ്ടിയർമാരെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Keywords:  Uppala, Kasaragod, Kerala, News, Ladies-dress, Shop, Police, Case, Manjeshwaram, District Collector, COVID-19, Crowd, including women, in a clothing store; Video went viral; Police registered case against the shop owner.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL