മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 19.05.2021) ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശാവർകർ, അധ്യാപകർ, ജനമൈത്രി പൊലീസ് തുടങ്ങിയവർ പരസ്‌പരം കൈകോർത്താണ് ദുരിതത്തിൽ താങ്ങാവുന്നത്.
എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇവയുടെ കീഴിൽ മൈക്രോ ക്ലസ്റ്ററുകൾ രൂപീകരിച്ച് ബോധവൽക്കരണ - ജാഗ്രതാ പരിപാടികളും സംഘടിപ്പിക്കുന്നു. മാഷ് പദ്ധതിയും, സെക്ടർ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള പരിശോധനയും ഊർജിതമാണ്. മൊഗ്രാൽ പുത്തൂർ എഫ് എച് സി യിലെ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്.
വിവിധ രാഷട്രീയ പാർടികൾ, ക്ലബ്ബുകൾ എന്നിവരും സഹായവുമായി രംഗത്തുണ്ട്. വൈറ്റ് ഗാർഡിൻ്റെ വിശ്രമമില്ലാത്ത സേവനങ്ങൾ നാടിന് അനുഗ്രഹമാകുന്നു. കോവിഡ് രോഗികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനായി മൊഗ്രാൽ പുത്തൂർ സ്കൂളിൽ പ്രത്യേക സൗകര്യമുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാധനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ ചൊവ്വാഴ്ച്ച വ്യാപാരികൾക്കും ഓടോറിക്ഷ ഡ്രൈവർമാർക്കും സമ്പർക്കത്തിലുള്ളവർക്കുമായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 117 പേരാണ് ടെസ്റ്റിന് വിധേയമായത്.
നിയുക്ത എംഎൽഎ എൻഎ നെല്ലിക്കുന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ശമീറ ഫൈസൽ, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി അധ്യക്ഷ പ്രമീള മജൽ, സെക്രടറി വി വി സിജി, മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി, എച് എം സി അംഗം മാഹിൻ കുന്നിൽ സംബന്ധിച്ചു.
Keywords: Mogral puthur, Kasaragod, Kerala, News, COVID-19, Lockdown, Panchayath, Club, Political Party, MLA, N.A.Nellikunnu, Muslim-league, Secretary, Covid prevention activities in Mogral Puthur panchayath are exemplary.
< !- START disable copy paste -->