തിരുവനന്തപുരം: (www.kasargodvartha.com 06.05.2021) കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെയ് എട്ടിന് രാവിലെ ആറ് മുതൽ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ഒമ്പത് ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കഴിഞ്ഞ ദിവസം 40000 പിന്നിട്ടിരുന്നു. മെയ് പകുതി വരെ കോവിഡ് കേസുകൾ ഉയർന്ന തോതിൽ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് കേസുകൾ റിപോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വർഷം രാജ്യം മുഴുവൻ ലോക് ഡൗണിലേക്ക് പോയിരുന്നു. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണും ഏകദേശം അതിന് സമാനമായ സാഹചര്യം ആയിരിക്കുമെന്നാണ് കരുതുന്നത്.
Keywords: Thiruvananthapuram, Kerala, News, Lockdown, COVID-19, State, Top-Headlines, Trending, Hospital, Complete lockdown has been announced in the state from May 8 to 16.
< !- START disable copy paste -->